പി രാജീവ്‌ എഴുതിയ ‘ഭരണഘടന–-ചരിത്രവും സംസ്‌കാരവും’ പ്രകാശനം വെള്ളിയാഴ്‌ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 20, 2021, 05:21 PM | 0 min read

കൊച്ചി> ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളെ അടിസ്ഥാനമാക്കി പൗരത്വത്തെ സംബന്ധിച്ച ഭരണഘടനാസമീപനം പ്രതിപാദിക്കുന്ന, ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവിന്റെ പുസ്‌തകം ‘ഭരണഘടന–-ചരിത്രവും സംസ്‌കാരവും’ വെള്ളിയാഴ്‌ച പ്രകാശനം ചെയ്യും. തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജസ്‌റ്റിസ്‌ കെ കെ ദിനേശന്‌ നൽകി പ്രകാശനം നിർവഹിക്കും.

മൗലികാവകാശങ്ങൾ, മതനിരപേക്ഷത, കൊളീജിയം, പാർലമെന്ററി സംവിധാനം, സ്‌ത്രീപ്രാതിനിധ്യം, ആമുഖം എന്നിവ ഭരണഘടനാ അസംബ്ലി എങ്ങനെ ചർച്ച ചെയ്‌തെന്നും പുസ്‌തകത്തിൽ പരിശോധിക്കുന്നു. മാതൃഭൂമി ബുക്‌സാണ്‌ പ്രസാധകർ.

ഓണ്‍ലൈനില്‍ പുസ്തകം ലഭ്യമായിരിക്കും, ലിങ്ക് താഴെ

buybooks.mathrubhumi.com/product/bharanaghadana-charithravum-samskaravum/

 



deshabhimani section

Related News

View More
0 comments
Sort by

Home