‘മൈൻഡ്‌ഫുൾ പാരന്റിങ്‌ ’ കിരൺബേദി പ്രകാശനം ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2022, 07:48 PM | 0 min read

ന്യൂഡൽഹി> എങ്ങനെ മക്കളെ വിജയത്തിലേക്ക്‌ നയിക്കാമെന്ന്‌ അച്ഛനമ്മമാർക്ക്‌ വഴികാട്ടുന്ന ‘മൈൻഡ്‌ഫുൾ പാരന്റിങ്‌ ’ പുസ്‌തകം പ്രകാശനം ചെയ്‌‌തു. ബിർള വിദ്യാനികേതനിൽ നടന്ന ചടങ്ങിൽ പുതുച്ചേരി മുൻ ലെഫ്‌റ്റനന്റ്‌ ഗവർണർ ഡോ. കിരൺബേദി സിബിഎസ്‌ഇ ഡയറക്‌ടർ ഡോ. ബിശ്വജിത്‌ സാഹയ്‌ക്ക്‌ ആദ്യപ്രതി നല്‍കി. മാനേജ്‌മെന്റ്‌ വിദഗ്‌ധനും ബിസിനസ്‌ ഉപദേഷ്‌ടാവുമായ അജയകുമാറും ലൈഫോളജി സിഇഒ പ്രവീൺ പരമേശ്വറുമാണ് പുസ്‌തക രചയിതാക്കള്‍.

പുസ്‌തകം ഭാവിതലമുറയെ വാർത്തെടുക്കാൻ അച്ഛനമ്മമാർക്ക്‌ സഹായകമാകുന്നതാണെന്ന് കിരൺബേദിയും കാലത്തിന്‌ അനുയോജ്യരായ അച്ഛനമ്മമാരാകാൻ വേണ്ട മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന്‌ ഡോ. ബിശ്വജിത്‌ സാഹയും പറഞ്ഞു. ബത്രാ ഹോസ്‌പിറ്റൽ സീനിയർ കൺസൾട്ടന്റ്‌ ഡോ. മേഘ്‌നാ നതാനി കാബ്‌റ, ബിർള വിദ്യാനികേതൻ പ്രിൻസിപ്പൽ മീനാക്ഷി ഖുശ്‌വാഹ, അജയകുമാർ, പ്രവീൺ പരമേശ്വർ, രാഹുൽ ജെ നായർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home