നടൻ പ്രേംകുമാറിന്റെ പുസ്തകം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2022, 12:35 PM | 0 min read

കൊച്ചി> നടൻ പ്രേംകുമാറിന്റെ "ദൈവത്തിന്റെ അവകാശികൾ" എന്ന പുസ്തകം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്തു. ഡിസി ബുക്‌സാണ്‌ പ്രസാധകർ.

മലയാളത്തിൽ രണ്ടു മെഗാ താരങ്ങൾ ഒന്നിച്ചു ഒരു പുസ്തകം പ്രകാശനം ചെയുന്നത് ആദ്യമായിട്ടാണ്.

പുസ്തക പ്രകാശനത്തിന്റെ ചിത്രം "പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച, "ദൈവത്തിൻ്റെ അവകാശികൾ " എന്ന പുസ്തകം ഞങ്ങൾ പ്രകാശനം ചെയ്തപ്പോൾ" എന്ന കുറിപ്പോടെ താരങ്ങൾ തങ്ങളുടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. 

പത്രമാധ്യമങ്ങളിൽ പ്രേംകുമാർ എഴുതിയ ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമാണ് "ദൈവത്തിന്റെ അവകാശികൾ".

സിനിമ അനുഭവങ്ങളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുമാണ് ഈ പുസ്തകത്തിൽ.

പ്രേംകുമാറിന്റെ അദ്ധ്യാപകൻകൂടിയായ മലയാളത്തിന്റെ പ്രിയ കവി വി മധുസൂദനൻ നായരാണ് പുസ്തകത്തിന്   അവതാരിക എഴുതിയിരിക്കുന്നത്.

ഡിസി ബുക്സിന്റെ ഷോറൂമുകളിൽ "ദൈവത്തിന്റെ അവകാശികൾ" ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home