നിരത്തിൽ രാജാവാകാൻ എത്തുന്നു ഹാരിയറിന്റെ ഇലക്ട്രിക് മോഡൽ

ഡൽഹി : ടാറ്റയുടെ ആദ്യത്തെ മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവി ഹാരിയർ ഇവി ഉടൻ വിപണിയിലെത്തും. ജനുവരിയിൽ നടന്ന ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ ഇലക്ട്രിക് എസ്‌യുവി ഹാരിയർ പ്രദർശിപ്പിച്ചിരുന്നു. ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെച്ചറിലാണ് ഹാരിയർ ഇവി നിർമിക്കുന്നത്. ടാറ്റ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള മോഡലായിരിക്കും ഹാരിയർ ഇവി.
ഫെയ്സ്‌ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60kWh ബാറ്ററി പാക്കും 650 കിലോമീറ്റര്‍ റേഞ്ചും പ്രതീക്ഷിക്കാം. വെഹിക്കിള്‍ ടു ലോഡ്(വി2എല്‍), വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) ചാര്‍ജിങ് ഫീച്ചറുകളും ഹാരിയറില്‍ ടാറ്റ കൊണ്ടുവരുമെന്നാണ് വാഹന പ്രേമികളുടെ പ്രതീക്ഷ.








0 comments