ഇലക്ട്രിക് എസ്‍യുവികളുടെ വില പുറത്ത്‍വിട്ട് മഹീന്ദ്ര

ഡൽഹി : പുതിയ ഇലക്ട്രിക് എസ്‍യുവികളുടെ വില പുറത്ത് വിട്ടിരിക്കയാണ് മഹീന്ദ്ര. ബിഇ 6 മോഡലിന് 18.90 ലക്ഷം രൂപ മുതൽ 26.90 ലക്ഷം രൂപ വരെയും എക്സ്‌ഇവിക്ക് 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. നേരത്തെ ബിഇ6ന്റെ ബേസ് മോഡലിന്റെ വില മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 14 മുതൽ വാഹനങ്ങളുടെ ബുക്കിങ്ങ് തുടങ്ങും. മാർച്ച് 14ന് വാഹനങ്ങളുടെ ഡെലിവറി ആരംഭിക്കും.
അഞ്ച് മോഡലുകളിലാണ് ബിഇ6 ലഭിക്കുക. 59 കിലോവാട്ട് ഉപയോഗിക്കുന്ന പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയും 59 കിലോവാട്ട് പായ്ക്ക് വൺ എബൗട്ടിന് 20.50 ലക്ഷം രൂപയും 59 കിലോവാട്ട് പാക് ടു ന് 21.90 ലക്ഷം രൂപയും 59 കിലോവാട്ട് പാക്ക് ത്രീ സെലക്റ്റിന് 24.50 ലക്ഷം രൂപയുമാണ് വില. വലിയ 79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പാക്ക് ത്രീക്ക് 26.90 ലക്ഷം രൂപയാണ് വില. 11.2 കിലോവാട്ട് ചാർജർ ലഭിക്കണമെങ്കിൽ 75000 രൂപയും 7.2 കിലോവാട്ട് ബാറ്ററി ലഭിക്കണമെങ്കിൽ 50000 രൂപയും നൽകണം.
എക്സ്ഇവി 9ഇ എന്ന മോഡലിന്റെ നാലു വേരിയന്റുകൾ വിപണിയിലുണ്ട്. 59 കിലോവാട്ട് ഉപയോഗിക്കുന്ന പാക്ക് വണ്ണിന് 21.90 ലക്ഷം രൂപയും 59 കിലോവാട്ട് പാക് ടു ന് 24.90 ലക്ഷം രൂപയും 59 കിലോവാട്ട് പാക്ക് ത്രീ സെലക്റ്റിന് 27.90 ലക്ഷം രൂപയുമാണ് വില. വലിയ 79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പാക്ക് ത്രീക്ക് 30.50 ലക്ഷം രൂപയാണ് വില.
59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്. ബിഇ 6ൽ ആദ്യത്തേതില്‍ 228എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത് പരമാവധി ടോര്‍ക്ക് രണ്ടിലും 380എന്‍എം. 6.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍.








0 comments