ഇസൂസു ഇനിയില്ല, മഹീന്ദ്രയ്ക്ക് സ്വന്തം

mh
വെബ് ഡെസ്ക്

Published on Aug 03, 2025, 12:49 PM | 1 min read

മുംബൈ: നിരത്തിലെ വമ്പൻ വാഹന നിരയിൽ ഇസൂസു ഇനിയില്ല. കമ്പനി പേര് സഹിതം മഹീന്ദ്ര സ്വന്തമാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം&എം) 555 കോടി രൂപയുടെ മൊത്തം നിക്ഷേപത്തോടെ എസ്എംഎൽ ഇസുസുവിൽ 58.96% നിയന്ത്രണ ഓഹരികൾ നേടി.


റെഗുലേറ്ററി അംഗീകാരങ്ങൾക്ക് ശേഷം എസ്എംഎൽ ഇസുസു ലിമിറ്റഡ് എന്ന പേര് ‘എസ്എംഎൽ മഹീന്ദ്ര ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യപ്പെടും.


2025 ഏപ്രിലിൽ ഇസൂസുവിൽ ഓഹരി ഏറ്റെടുക്കുന്നതിന് മഹീന്ദ്ര ധാരണയായിരുന്നു. ഓഹരിയൊന്നിന് 650 രൂപ നിരക്കിലാണ് ഏറ്റെടുക്കൽ. ധാരണപ്രകാരം കമ്പനിയിൽ ജപ്പാനിലെ സുമിടോമോ കോർപ്പറേഷനുള്ള 43.96 ശതമാനം ഓഹരികളും മഹീന്ദ്ര വാങ്ങി. ഇസൂസുവിനുള്ള 15 ശതമാനം ഓഹരികളും ഏറ്റെടുത്തു.


3.5 ടൺ ശേഷിയുള്ള വാണിജ്യ വാഹന വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഏറ്റെടുക്കൽ. വിനോദ് സഹായിയെ കമ്പനിയുടെ ചെയർമാനായും ഡോ. വെങ്കട് ശ്രീനിവാസിനെ സിഇഒ യുമായും നിയമിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home