അഡ്വഞ്ചർ ലുക്കിൽ കെടിഎമ്മിന്റെ പുതിയ ബൈക്ക്

ഡൽഹി : കെടിഎമ്മിന്റെ അഡ്വഞ്ചർ ലുക്കിലുള്ള പുതിയ മോഡലിന്റെ വില പുറത്തുവിട്ട് നിർമാതാക്കൾ. 250 അഡ്വഞ്ചർ മോഡലിന് 2.60 ലക്ഷം രൂപയും അഡ്വഞ്ചർ 390ക്ക് 3.68 ലക്ഷം രൂപയും അഡ്വഞ്ചർ എക്സ് 390ക്ക് 2.91 ലക്ഷം രൂപയുമാണ് വില. അഡ്വഞ്ചർ ബൈക്കുകളുടെ പുതിയ മോഡൽ എത്തിച്ച് വിപണിയിലെ വരവറിയിച്ചിരിക്കയാണ് കെടിഎം.
അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ക്ക് സമാനമാണ് കെടിഎം അഡ്വഞ്ചര്‍ 250യുടെ പുതിയ മോഡലും. ഷാസി, സസ്‌പെന്‍ഷന്‍, വീല്‍, ബോഡി പാനല്‍ എന്നിവയെല്ലാം സമാനമാണ്. ഫുള്ളി എല്‍ഇഡി ഹെഡ് ലാംപാണ് 390യില്‍ എങ്കില്‍ 250യില്‍ സാധാരണ ലാംപാണ്. 390യില്‍ അലൂമിനിയം ഹാന്‍ഡില്‍ ബാറെങ്കില്‍ 250യില്‍ സ്റ്റീലാണ്. ഗ്രാഫിക്‌സിലും നിറത്തിലുമാണ് മാറ്റങ്ങളുള്ളത്.









0 comments