എംപിവിയില്‍ തരംഗമാകാന്‍ കിയ കാരൻസ് ക്ലാവിസ്

clavis
വെബ് ഡെസ്ക്

Published on May 13, 2025, 12:31 PM | 1 min read

ക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ കിയ ഇന്ത്യൻനിരത്തിൽ തരംഗമാകാൻ പുത്തൻ മോഡൽ കാരൻസ് ക്ലാവിസ് എംപിവി അവതരിപ്പിച്ചു. നിലവിൽ നിരത്തിലുള്ള കാരൻസ് എംപിവിയുടെ പുതുക്കിയ പതിപ്പായാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്.

clavis

ഇന്ത്യയിൽ കിയയുടെ രണ്ടാമത്തെ എംപിവിയാണിത്. എച്ച്ടിഇ, എച്ച്ടിഇ (ഒ), എച്ച്ടികെ, എച്ച്ടികെ (പ്ലസ്), എച്ച്ടികെ പ്ലസ് (ഒ), എച്ച്ടിഎക്സ്, എച്ച്ടിഎക്സ് പ്ലസ് എന്നിങ്ങനെ ഏഴ് വകഭേദങ്ങളുണ്ട്. 115 എച്ച്പി 1.5 ലിറ്റർ പെട്രോൾ 6 സ്പീഡ് മാനുവൽ, 160 എച്ച്പി 1.5 ലിറ്റർ ടർബോ-പെട്രോൾ 6 സ്പീഡ് ക്ലച്ച്‌ലെസ് മാനുവൽ ട്രാൻസ്മിഷൻ (ഐഎംടി), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (ഡിസിടി), 116 എച്ച്പി 1.5 ലിറ്റർ ഡീസൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിനിലും ഒരു ഡീസൽ എൻജിനിലുമാണ് ക്ലാവിസ് ലഭ്യമാക്കിയിരിക്കുന്നത്.

clavis

ആറ് സീറ്റ്, ഏഴ് സീറ്റ് കോൺഫി​ഗറേഷനുകളിൽ ലഭ്യമാകും. ബാഹ്യരൂപകൽപ്പനയിൽ പുതിയ 3- പോഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് ഡ്യുവർ ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ അറ്റൻഷൻ വാണിങ് എന്നിവയോടുകൂടിയ ലെവൽ -2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്),ആറ് എയർബാ​ഗ്, 360- ഡിഗ്രി കാമറ, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്ക്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയുമുണ്ട്. എക്സ്ഷോറൂം വില 11 ലക്ഷം രൂപയിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home