ഹാരിയര്‍ ഇവിയുടെ ഇന്റീരിയര്‍ ഫീച്ചറുകള്‍ പുറത്ത്

TATA
വെബ് ഡെസ്ക്

Published on Mar 17, 2025, 08:07 PM | 1 min read

ന്യൂഡൽഹി : ഹാരിയര്‍ ഇവിയുടെ ഇന്റീരിയര്‍ ഫീച്ചറുകള്‍ പുറത്ത്. കാർ പുറത്തിറങ്ങുന്നതിനു മുൻപാണ് കമ്പനി ഫീച്ചർ പുറത്ത് വിട്ടിരിക്കുന്നത്. ടാറ്റയുടെ പുണെയിലെ ട്രാക്കില്‍ ഹാരിയര്‍ ഇവി പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നാണ് ഇന്റീരിയര്‍ വിശദാംശങ്ങളും പുറത്തായിരിക്കുന്നത്. ഹാരിയര്‍ ഐസിഇ വകഭേദത്തിന്റേതിന് സമാനമായ ഇന്റീരിയര്‍ സവിശേഷതകളാണ് പ്രധാനമായും ഹാരിയര്‍ ഇവിക്കുമുള്ളത്. ഓട്ടോ എക്‌സ്‌പോ 2025ല്‍ ഹാരിയര്‍ ഇവി ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ട ടീസര്‍ വിഡിയോയില്‍ നാല് ഹാരിയര്‍ ഇവികളാണുള്ളത്. പരിശീലനം നേടിയിട്ടുള്ള പ്രൊഫഷണല്‍സാണ് ഹാരിയര്‍ ഇവിയുടെ സ്റ്റണ്ടുകള്‍ നടത്തുന്നത്.


ഹാരിയറിലുള്ള ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 12.3 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും 10.25 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റും ഫുള്‍സ്ക്രീന്‍ മാപ്പ് വ്യൂ അടക്കമുള്ള ആധുനിക സൗകര്യങ്ങളും ഹാരിയര്‍ ഇവിയിലുമുണ്ട്. ഹാരിയറിലേതു പോലുള്ള സെന്റര്‍ കണ്‍സോളാണ് ഹാരിയര്‍ ഇവിക്കും നല്‍കിയിരിക്കുന്നത്. 4 സ്‌പോക്ക് സ്റ്റീറിങ് വീലില്‍ സമാനമായ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോളുകളും നല്‍കിയിരിക്കുന്നു. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിലും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കിലും ഡ്യുവല്‍ പെയ്ന്‍ സണ്‍ റൂഫിലുമൊന്നും മാറ്റങ്ങളില്ല.



deshabhimani section

Related News

View More
0 comments
Sort by

Home