Deshabhimani

ഔഡി ക്യൂ7 സിഗ്നേച്ചർ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കി

Audi Q7
വെബ് ഡെസ്ക്

Published on Jun 27, 2025, 07:18 PM | 1 min read

മുംബൈ : ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി ക്യു7 എസ്‌യുവിയുടെ ഒരു എക്സ്ക്ലൂസീവ് പതിപ്പ് രാജ്യത്ത് പുറത്തിറക്കി. ഔഡി ക്യു7 സിഗ്നേച്ചർ എഡിഷൻ പേരിട്ടിരിക്കുന്ന ഈ ലിമിറ്റഡ് റൺ എഡിഷൻ ക്യൂറേറ്റ് ചെയ്യപ്പെട്ട പ്രീമിയം ഡിസൈൻ ഘടകങ്ങളാലും അധികമായി ചേർത്ത ആഡംബര സൗകര്യങ്ങളുടെ ശേഖരം കൊണ്ടും വേറിട്ട് നില്കുന്നു. നൂതനമായ ഔഡി റിംഗ്സ് എൻട്രി എൽഇഡി ലാമ്പുകൾ, ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ, നൂതനമായ എസ്പ്രസോ മൊബൈൽ ഇൻ-വെഹിക്കിൾ കോഫി സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ക്യൂ7 എന്ന മുൻനിര എസ്.യു.വിയുടെ എക്സ്ക്ലൂസീവ് പതിപ്പായിട്ടാണ് ഔഡി ക്യു 7 സിഗ്നേച്ചർ എഡിഷൻ പുറത്തിറക്കിയത്. ഔഡി ക്യു7 സിഗ്നേച്ചർ എഡിഷൻ 99,81,000 രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു.


സിഗ്നേച്ചർ എഡിഷന്റെ പ്രധാന സവിശേഷതകൾ


ആകർഷകമായ വെൽക്കം ലൈറ്റ് പ്രൊജക്ഷൻ സൃഷ്ടിക്കുന്ന എൻട്രി ഔഡി റിംഗ് എൽഇഡി ലാമ്പുകൾ, വീൽ ചലനം പരിഗണിക്കാതെ ഔഡി ലോഗോ സമാന്തരമായി തന്നെ നിലനിർത്തുന്ന മികച്ച ലോഗോ ഓറിയന്റേഷൻ നൽക്കുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്പ്, എസ്പ്രസോ മൊബൈൽ ഇൻ-വെഹിക്കിൾ കോഫി സിസ്റ്റം, മെറ്റാലിക് ഫിനിഷിൽ താക്കോൽ കവർ, സ്‌പോർട്ടി സ്റ്റൈൻലെസ്സ് സ്റ്റീൽ പെഡൽ കവർ, സ്പെഷ്യൽ അലോയ് വീൽ പെയിന്റ് ഡിസൈൻ, പാർക് ചെയ്തിരിക്കുന്ന സമയത്തും റെക്കോർഡ് ചെയ്യുന്ന ഔഡി യൂണിവേഴ്സൽ ട്രാഫിക് റെക്കോർഡിങ് ഡാഷ് ക്യാമറ എന്നിവ അടങ്ങുന്നതാണ് സിഗ്നേച്ചർ എഡിഷൻ എന്ന എക്സ്ക്ലൂസീവ് പാക്കേജ്.


ഔഡി ക്യൂ7 സിഗ്നേച്ചർ എഡിഷനിൽ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 3 ലിറ്റർ വി6 ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനും 48 വോൾട്സ് മൈൽഡ് ഹൈബ്രിഡ് സെറ്റപ്പുമാണ് കരുത്ത് പകരുന്നത്. ക്വാട്രോ ഓൾ -വീൽ ഡ്രൈവ് സിസ്റ്റമാണ് ഈ എസ്‌യുവിയിൽ വരുന്നത്. പരമാവധി 340 എച്ച്.പി പവറും 500 എൻ.എം ടോർക്കും പുറപ്പെടുവിക്കുന്നു. 5.6 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നു. കൂടാതെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Home