കാറും ബൈക്കുമൊന്നുമല്ല, ഇനി ഹെലികോപ്റ്റർ; എയർ ടാക്സിയൊരുക്കാൻ ഊബർ

uber air taxi.jpg
വെബ് ഡെസ്ക്

Published on Sep 17, 2025, 11:32 AM | 1 min read

പ്രമുഖ ടാക്സി പ്ലാറ്റ്‌ഫോമായ ഊബർ ഇലക്ട്രിക്ക് എയർ ടാക്സി പുറത്തിറക്കുന്നു. ഇലക്ട്രിക്ക് ഹെലികോപ്ടറുകളാണ് ഊബർ ഉപഭോക്താക്കൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്. ഇലക്ട്രിക് എയർ ടാക്സി നിർമ്മാതാക്കളായ ജോബി ഏവിയേഷനുമായി യോജിച്ചാണ് ഊബർ ഈ പുതിയ സംരംഭത്തിലേക്കെത്തുന്നത്. ന്യൂയോർക്കിലും തെക്കൻ യൂറോപ്പിലുമായി ആകാശമാർഗം നിരവധിയാളുകളെ സഞ്ചരിക്കാൻ സഹായിച്ച കമ്പനിയാണ് ജോബി. സുഗമമായ നഗര വിമാന യാത്രയിലേക്ക് കൂടുതൽ ജനങ്ങളെ പങ്കാളികളാക്കാൻ ശ്രമിക്കുകയാണ് ജോബി.


ഊബറിന്റെ ആഗോള പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വേഗത്തിൽ ജനങ്ങളിലേക്ക് എയർ ടാക്സി സംവിധാനം എത്തിക്കാനാകും എന്നാണ് കമ്പനി പറയുന്നത്. ജോബിയുടെ പ്രവർത്തിപരിചയവും ഇവർക്ക് സഹായകമാകും. ഊബർ ഹെലികോപ്റ്ററുകൾ ഏതൊക്കെ സ്ഥലങ്ങളിലാണ് സേവനം നടത്തുക എന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും എയർപോർട്ടുകളുമായി ബന്ധപ്പെടുത്തി സേവനം നടത്താനാകും എന്നാണ് കമ്പനി കരുതുന്നത്. 50,000 ത്തിലധികം ആളുകളെ വായുമാർഗം സഞ്ചരിക്കാൻ സഹായിച്ച ജോബിയുടെ സഹായം ഇക്കാര്യങ്ങളിൽ ഊബറിന് ഏറെ ഉപകാരപ്രദമാകും.



deshabhimani section

Related News

View More
0 comments
Sort by

Home