ഒരു മിനി തീയറ്റർ വേണമെങ്കിലും ഒരുക്കാം..! ലക്ഷ്വറി ഇ വിയുമായി ടൊയോട്ട

ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരം നാൾക്കുനാൾ വർധിച്ചുവരുമ്പോൾ ഒരു ലക്ഷ്വറി ഇ വി പരിചയപ്പെടുത്താൻ ടൊയോട്ട. ഇ പാലറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇ വിക്ക് സെല്ഫ് ഡ്രൈവിങ് സൗകര്യവുമുണ്ട്. 1.74 കോടി രൂപ വിലയിട്ടിരിക്കുന്ന ഇ പാലറ്റിന് ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. പരമാവധി 80 കിലോമീറ്റർ വരെ വേഗത്തിൽ ഇതിന് സഞ്ചരിക്കാനാകും. ലോ ഫ്ലോർ ഡിസൈനിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന വാഹനത്തിൽ വലിയ സ്ലൈഡിങ് ഡോറുകളും നൽകിയിട്ടുണ്ട്. ഡ്രൈവിങ് സീറ്റ് ഉൾപ്പടെ 17 പേർക്ക് സഞ്ചരിക്കാവുന്ന വാഹനം കാഴ്ച്ചയിൽ ഒരു വാൻ പോലെയാണെങ്കിലും പലരീതിയിൽ നമുക്ക് രൂപകൽപ്പന ചെയ്യാനാകും.
ഫുഡ് ട്രക്കായോ, എന്റർടൈൻമെന്റ് യൂണിറ്റായോ ഉപയോഗിക്കാവുന്ന വാഹനം വലിയ സ്‌ക്രീനും മികച്ച ശബ്ദ സംവിധാനവും ഉപയോഗിച്ച് ഒരു മിനി തീയറ്ററായും മാറ്റിയെടുക്കാനാകും. നിലയിൽ ലെവൽ 2 ഓട്ടോമാറ്റിക്കായാണ് വാഹനം സജ്ജമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഡ്രൈവർ അനിവാര്യമാണ്. 2027 ഓടെ വാഹനം പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും. അതോടെ സെല്ഫ് ഡ്രൈവിങ് ഫീച്ചറും ഉപയോഗിക്കാനാകും. നിലവിൽ ജപ്പാനിൽ മാത്രമാണ് ഇ പാലറ്റ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും സമീപ ഭാവിയിൽ തന്നെ ഇന്ത്യയിലേക്ക് പരിചയപ്പെടുത്തുമെന്നാണ് കരുതുന്നത്.









0 comments