പുതിയ എക്സിക്യൂട്ടീവ് ഫീച്ചറുകളോടെ കർവ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

പുതിയതും മെച്ചപ്പെടുത്തിയതുമായ എക്സിക്യൂട്ടീവ് ഫീച്ചറുകളോടെ കർവ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്. സ്മാർട്ട് എഞ്ചിനീയറിംഗ് നവീകരണങ്ങളിലൂടെ, ടാറ്റ മോട്ടോഴ്സ് എല്ലാ കർവ് വേരിയന്റുകളിലും (ഐസിഇ, ഇവി) ഇന്റീരിയർ സ്പേസ് വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പാസീവ് വെന്റിലേഷനോടുകൂടിയ ആർ- കംഫർട്ട് സീറ്റുകൾ, സെറീനിറ്റി സ്ക്രീൻ റിയർ സൺഷെയ്ഡുകൾ, റിയർ ആംറെസ്റ്റിൽ ഈസിസിപ്പ് കപ്പ് ഡോക്കുകൾ, വൈറ്റ് കാർബൺ ഫൈബർ ഫിനിഷിലുള്ള ഡാഷ്ബോർഡ് ഇൻസെർട്ട്, പ്ലഷ് ബെനെക്കെ-കലികോ ലെതറെറ്റ് സീറ്റുകളുള്ള ലൈറ്റർ ഇന്റീരിയർ (ലളിത്പൂർ ഗ്രേ) തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ചേർത്തിട്ടുണ്ട്.
പ്രീമിയം ക്യാബിൻ അനുഭവം നൽകുന്ന വാഹനത്തിൽ കർവ് ട്വിൻസോൺ ക്ലൈമറ്റ് കോൺസിയർജ് എയർ കണ്ടീഷനിംഗ് അവതരിപ്പിച്ചിട്ടുണ്ട്. കർവ് ഇവി പ്യൂർകംഫർട്ട് റിയർ കോ-പാസഞ്ചർ ഫുട്‌റെസ്റ്റും എർഗോവിംഗ് ഹെഡ്‌റെസ്റ്റും അവതരിപ്പിച്ചിട്ടുണ്ട്. കർവിന്റെ എല്ലാ പേഴ്സണകളുടെയും വില 14.55 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. കർവ് ഇവിയുടെ അക്കമ്പ്ലിഷ്ഡ്, എംപവേർഡ് പേഴ്സണകളുടെ വില 18.49 ലക്ഷം രൂപയിലും ആരംഭിക്കുന്നു.
ക്യാബിനിൽ, മൂഡ് ലൈറ്റിംഗോടുകൂടിയ വലിയ വോയിസ് ആക്ടിവേറ്റഡ് പനോരമിക് സൺറൂഫും, പവർ ടെയിൽഗേറ്റും, അനായാസമായ സൗകര്യത്തിനായി 500 ലിറ്റർ ബൂട്ട് സ്പേസും ഉൾപ്പെടെ നിരവധി പ്രായോഗിക സവിശേഷതകളും ഉണ്ട്. ഇതിന്റെ സാങ്കേതികവിദ്യയുടെ കേന്ദ്രം ഹാർമാന്റെ 31.24 സെൻ്റീമീറ്റർ (12.3") സിനിമാറ്റിക് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ്. 9 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റവും ആർക്കേഡ് ഇവി-യും ചേർന്നാണ് വാഹനത്തിൽ ശബ്ദാനുഭവം ഒരുക്കുന്നത്.
ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള ഐ.സി.ഇ (ഹൈപ്പീരിയൻ ഗ്യാസോലിൻ ഡയറക്ട് ഇൻജക്ഷൻ എഞ്ചിൻ, 1.2 L റെവോട്രോൺ പെട്രോൾ എഞ്ചിൻ, 1.5 L ക്രയോജെറ്റ് ഡീസൽ എഞ്ചിൻ) ഇ.വി പവർട്രെയിനുകളിൽ ലഭ്യമായ കർവ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസിൻ്റെ മൾട്ടി-പവർട്രെയിൻ സ്ട്രാറ്റജിയെ കാണിച്ച് തരുന്നുണ്ട്. കർവിൽ ലെവൽ-2 അഡാസ് സജ്ജീകരിച്ചിട്ടുണ്ട്.









0 comments