ഔഡി ആർഎസ് ക്യു8 പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു

മുംബൈ: ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി പെർഫോമൻസ് വിഭാഗത്തിൽ പെടുന്ന ആഡംബര എസ്‍യുവിയായ ആർഎസ് ക്യു8 പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 2,49,00,000 രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. 10 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും കൂടെ ലഭിക്കും. എല്ലാ അറ്റകുറ്റപ്പണികളും ഉൾകൊള്ളുന്ന സർവീസ് പാക്കേജുകളും ഉപഭോക്താക്കൾക്ക് വാങ്ങാം.
640 എച്ച്പിയും 850 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 4.0 ലിറ്റർ വി8 ടിഎഫ്എസ്ഐ എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. ക്വാട്രോ പെർമനന്റ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, സ്‌പോർട് വിത്ത് റോൾ സ്റ്റെബിലൈസേഷൻ സെറ്റ് അപ്പ് എന്നിവയും വാഹനത്തിൽ ഉണ്ട്. 8-സ്പീഡ് ടിപ്ട്രോണിക് ട്രാൻസ്മിഷൻ നൽകിയിട്ടുണ്ട്. ഓൾ-വീൽ സ്റ്റിയറിംഗ് സംവിധാനം, സ്പോർട്ടി ഹാൻഡ്ലിംഗ്, ആർഎസ്-സ്പോർട്സ് എക്സ്ഹോസ്റ്റ് സിസ്റ്റം, എന്നിവയും വാദനത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നു. മെച്ചപ്പെട്ട സ്റ്റോപ്പിംഗ് പവർ നൽകുന്ന ആർഎസ് സെറാമിക് ബ്രേക്കുകൾ നീല, ചുവപ്പ്, ആന്ത്രാസൈറ്റ് ബ്രേക്ക് കാലിപ്പറുകൾ ഓപ്ഷനുകളിൽ ലഭ്യമാണ്.









0 comments