കൂടുതൽ ആഢംബരം; ഔഡി Q3, Q5 മോഡലുകളുടെ സിഗ്നേച്ചർ ലൈൻ എഡിഷൻ പുറത്തിറക്കി

മുംബൈ: ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ ഔഡി, ഔഡി Q3, ഔഡി Q5 മോഡലുകൾക്ക് സിഗ്നേച്ചർ ലൈൻ എഡിഷൻ പുറത്തിറക്കി. എക്സ്ക്ലൂസീവ് ഡിസൈൻ ഘടകങ്ങൾ, പ്രീമിയം എലെമെന്റുകൾ, കൂടുതൽ എക്യുപ്മെന്റുകൾ കൂട്ടിച്ചേർക്കലുകൾ എന്നിവ ഉപയോഗിച്ച് ഔഡിയുടെ എസ്‍യുവി ശ്രേണിക്ക് കൂടുതൽ ആഡംബരം നൽകിയിരിക്കുകയാണ് .
സിഗ്നേച്ചർ ലൈൻ പാക്കേജിൽ ഇല്യൂമിനേറ്റഡ് ഔഡി റിംഗുകൾ, എന്റ്രി എൽഇഡി ലാമ്പുകൾ, ബീസ്‌പോക്ക് ഔഡി ഡെക്കലുകൾ, ലോഗോയുടെ കൃത്യമായ ദിശ നിലനിർത്തുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്‌സുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഒരു കാബിൻ ഫ്രേഗ്രൻസ് ഡിസ്പെൻസർ, മെറ്റാലിക് കീ കവർ, സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ സെറ്റ് എന്നിവയും ഇതിനോടൊപ്പം ലഭ്യമാണ്. ഈ ആകർഷകമായ രൂപകൽപ്പനകൾ Q3, Q5 മോഡലുകളുടെ ആഢംബരം അകത്തും പുറത്തും ഉയർത്തുന്നുണ്ട്.
കൂടാതെ, ഔഡി ക്യു3 സിഗ്നേച്ചർ ലൈനിൽ പാർക്ക് അസിസ്റ്റ് പ്ലസ്, പുതിയ ആർ18,5-വി-സ്പോക്ക് (എസ് ഡിസൈൻ) അലോയ് വീലുകൾ, 12-വി ഔട്ട്ലെറ്റ്, പിൻ കമ്പാർട്ട്മെന്റിൽ 2 യുഎസ്ബി പോർട്ടുകൾ എന്നിവ ലഭിക്കും. ഓഡി ക്യു5 സിഗ്നേച്ചർ ലൈനിൽ പുതിയ ആർ19,5-ട്വിൻ ആം, ഗ്രാഫൈറ്റ് ഗ്രേ, ഗ്ലോസ് ടേൺ ഫിനിഷ് അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു, ഇത് കാറിന്റെ മൊത്തത്തിലുള്ള ഭംഗിയെ മെച്ചപ്പെടുത്തുന്നു.
സിഗ്നേച്ചർ ലൈൻ ടെക്നോളജി വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക. കൂടാതെ സിഗ്നേച്ചർ ലൈനിൽ മാത്രമുള്ള സവിശേഷതകൾ ഔഡി ജെനുയിൻ ആക്സസറികളുടെ ഭാഗമാണ്.









0 comments