ഭിന്നശേഷി ക്ഷേമം: കേരളം മാതൃക

ഭിന്നശേഷിസമൂഹത്തെ മറ്റേതൊരു ജനവിഭാഗത്തെയുംപോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച്- സ്വയംപര്യാപ്തരാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം ഫലപ്രാപ്തിയിലേക്ക്- എത്തുന്നു എന്ന സൂചന നൽകിക്കൊണ്ട്- ദേശീയ പുരസ്കാര മികവിലാണ് ഈ വർഷം ലോക ഭിന്നശേഷിദിനം എത്തുന്നത്. ‘ഭിന്നശേഷി നയം 2016’ നടപ്പാക്കുന്നതിൽ മികവ്- പുലർത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സാമൂഹ്യനീതി വകുപ്പ് നൽകുന്ന 2018ലെ ദേശീയ അവാർഡാണ് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന് ലഭിച്ചത്. എൻഎച്ച്-എഫ്-ഡിസിയുടെ മികച്ച സംസ്ഥാന ചാനലൈസിങ‌്- ഏജൻസി വിഭാഗത്തിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. 2017‐-18 വർഷത്തിൽ നടത്തിയ കോർപറേഷന്റെ പ്രവർത്തനമികവാണ് അവാർഡിന് പരിഗണിച്ചത്-. സംസ്ഥാനത്തിന് ഇങ്ങനെയൊരവാർഡ്- ലഭിക്കുന്നത്- ഇതാദ്യമാണ്.
അഭിമാന നിമിഷം
ലോക ഭിന്നശേഷിദിനത്തിൽ രാഷ‌്ട്രപതിയുടെ കൈയ്യിൽ നിന്നും ഇങ്ങനെയൊരു അവാർഡ്- ഏറ്റുവാങ്ങുമ്പോൾ കേരളത്തിന് ഏറെ അഭിമാനിക്കാം. ഭിന്നശേഷിക്കാർക്ക് വ്യത്യസ്-ത സേവനങ്ങൾ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾക്കുള്ള അംഗീകാരമാണിത്. 2000ലാണ് എൻഎച്ച്-എഫ്-ഡിസിയുടെ ചാനലൈസിങ‌് ഏജൻസിയായി സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ മാറുന്നത്-. 16 വർഷംകൊണ്ട്- ഏകദേശം 25 കോടി രൂപയായിരുന്നു സ്വയംതൊഴിൽ വായ്-പയായി നൽകിയിത്-. എന്നാൽ, കഴിഞ്ഞ രണ്ടുവർഷംകൊണ്ട്- വായ്-പാമേളകൾ സംഘടിപ്പിച്ച്- 15 കോടി രൂപ വായ്പയായി നൽകാനായത്- വലിയ നേട്ടമാണ്. ഭിന്നശേഷി മേഖലയിൽ സർക്കാരിന്റെ സജീവ ശ്രദ്ധയുണ്ടെന്നതിന്റെ ഉദാഹരണമാണ് ഭിന്നശേഷിക്കാർക്ക്- എയ‌്ഡഡ്- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാലുശതമാനം ജോലിസംവരണം ഏർപ്പെടുത്തിയത്-.
നിരവധി പദ്ധതികൾ
സാമൂഹ്യനീതി വകുപ്പ്-, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ, കേരള സാമൂഹ്യസുരക്ഷാ മിഷൻ എന്നിവ വഴി ഒട്ടനവധി ക്ഷേമപദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ആസൂത്രണംചെയ്-ത്- നടപ്പാക്കി വരുന്നത്-. അടിയന്തരസാഹചര്യം നേരിടേണ്ടി വരുന്ന ഭിന്നശേഷിക്കാർക്ക്- സഹായം നൽകുന്ന പരിരക്ഷ പദ്ധതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന രക്ഷിതാവിന് സ്വയംതൊഴിൽ ധനസഹായമായ സ്വാശ്രയ പദ്ധതി, കാഴ്ചവൈകല്യം ബാധിച്ച അമ്മമാർക്ക്- കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതി, വികലാംഗ ദുരിതാശ്വാസനിധി ചികിത്സാ ധനസഹായം, വിവാഹ ധനസഹായം നൽകുന്ന പരിണയം, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്- പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ നൽകുന്ന വിദ്യാജ്യോതി, വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്--കോളർഷിപ‌്- പദ്ധതി, കാഴ്-ചവൈകല്യമുള്ള അഡ്വക്കറ്റുമാർക്കുള്ള റീഡേഴ്സ്- അലവൻസ്-പദ്ധതി, സഹായ ഉപകരണ വിതരണ പദ്ധതി, തുല്യതാപരീക്ഷ എഴുതുന്നതിന് ധനസഹായം നൽകുന്ന പദ്ധതി, വ്യക്തിഗത പരിശീലന പരിപാലന പദ്ധതി, എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബാരിയർ ഫ്രീ കേരള, നിരാമയ ഇൻഷുറൻസ്- പദ്ധതി, അട്ടപ്പാടിയിലെ മനോരോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർജനി പദ്ധതി തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ്- നടപ്പാക്കിവരുന്നത്-.
1979 മുതൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന വികലാംഗ കോർപറേഷൻ. പതിനാറോളം ക്ഷേമപദ്ധതികളാണ് കോർപറേഷൻ നടത്തിവരുന്നത്-. ആയിരത്തോളംപേർക്ക്- മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്-ത ശുഭയാത്ര പദ്ധതി, 100 പേർക്ക്- ലാപ്--ടോപ്- വിതരണംചെയ്-ത കാഴ്-ച പദ്ധതി എന്നിവ കോർപറേഷന്റെ പ്രധാന പദ്ധതികളാണ്. കൂടാതെ ഭിന്നശേഷിക്കാർക്ക്- വ്യത്യസ‌്ത സേവനങ്ങൾ നൽകുന്ന ആശ്വാസം പദ്ധതി, ഗുരുതരമായ വൈകല്യമുള്ള കുട്ടികൾക്ക്- വേണ്ടിയുള്ള “ഹസ്-തദാനം’ സ്ഥിര നിക്ഷേപ പദ്ധതി തുടങ്ങിയവയുമുണ്ട്-. ഒറ്റത്തവണ തീർപ്പാക്കലിനായി സംസ്ഥാന സർക്കാർ അനുവദിച്ച 1.84 കോടി രൂപ ഉപയോഗിച്ച്- ആശ്വാസം പദ്ധതി നടപ്പാക്കുകയും മരണമടഞ്ഞ 35 പേരുടെ സ്വയം തൊഴിൽവായ്-പാ കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്-തു.
സാമൂഹ്യ സുരക്ഷാ മിഷൻ വഴിയും ഭിന്നശേഷി ക്ഷേമത്തിനായി ഇരുപത്തഞ്ചോളം പദ്ധതികളാണ് ആവിഷ്കരിച്ച്-വരുന്നത്-. അതിലേറ്റവും പ്രധാനമായ “അനുയാത്ര’യുടെ ഭാഗമായി നിരവധി പദ്ധതികൾ നടപ്പാക്കിവരികയാണ്. ഓട്ടിസം ബാധിച്ചവർക്കുള്ള പ്രത്യേക സംവിധാനങ്ങൾ സർക്കാർ മേഖലയിൽ ഒരുക്കുന്നതിനാണ് കേരള സാമൂഹ്യസുരക്ഷാ മിഷൻ ഓട്ടിസം ബാധിതർക്കായി സ്പെക്ട്രം എന്ന പ്രത്യേക പദ്ധതി തയ്യാറാക്കിയത്-. സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട്- നേരി-ടേണ്ടി വന്ന-പ്പോഴും ഭിന്നശേഷി ക്ഷേമം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയില്ല എന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ.
ഭിന്നശേഷിക്കാരുടെ സമഗ്രപുരോഗതി
2016ലെ ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണ നിയമം ഭിന്നശേഷിക്കാരായ വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ സമഗ്രപുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ഭിന്നശേഷിക്കാരായവർക്ക്- നൽകുന്ന സ്ഥിര “വൈകല്യ നിർണയ സർട്ടിഫിക്കറ്റുകൾ’ 18 വയസ്സിനുശേഷം പുതുക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായം ജാമ്യക്കാരുടെ പിൻബലം ഇല്ലാതെ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.
ഇത്തരത്തിൽ ഭിന്നശേഷിക്കാരുടെ ക്ഷേമം മുൻനിർത്തി സർക്കാർ ഒട്ടനവധി ക്ഷേമ പദ്ധതികൾ ആസൂത്രണംചെയ്-ത്- നടപ്പിൽ വരുത്തുകയാണ്. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത്- പരിപൂർണതയിലെത്തിക്കാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.









0 comments