ചില ഭരണഘടനാദിന ചിന്തകൾ

ഇന്ന് നവംബർ 26 ഭരണഘടനാ ദിനം. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യാ രാജ്യത്തെ രൂപകൽപ്പന ചെയ്-ത ആധാരപ്രമാണങ്ങൾ ഉള്ളടങ്ങിയതാണ് ഭരണഘടന. ഭരണഘടനയ്-ക്ക്- രൂപംനൽകിയ കോൺസ്റ്റിറ്റ്യുന്റ‌് അസംബ്ലിയിൽ അംഗങ്ങളായിരുന്ന 207 മഹാരഥന്മാരോടും ഭരണഘടനയുടെ ഡ്രാഫ്-റ്റിങ‌് കമ്മിറ്റി ചെയർമാനായിരുന്ന ഡോ. അംബേദ്-കറോടുമുള്ള രാജ്യത്തിന്റെ ആദരം പ്രകടിപ്പിക്കുന്ന സുദിനംകൂടിയാണ‌് ഇന്ന്.
ഭരണഘടന നിലവിൽവന്ന് 68 വർഷത്തിനുശേഷം ഇന്ത്യൻ ജനാധിപത്യം ഏറ്റവുംവലിയ വെല്ലുവിളി നേരിടുന്ന കാലമാണിത്-. അടിയന്തരാവസ്ഥക്കാലത്ത്- ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ധ്വംസിക്കപ്പെട്ടിരുന്നെങ്കിലും ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ചിരുന്നില്ല. ഭരണഘടനയിൽ തന്നെയുള്ള ചില വകുപ്പുകളെ ദുരുപയോഗം ചെയ്-തുകൊണ്ടായിരുന്നു അന്നത്തെ വെല്ലുവിളികൾ. എന്നാൽ, ഇപ്പോഴാകട്ടെ ഭരണഘടന തന്നെ ആവശ്യമില്ലെന്ന മട്ടിലാണ് ഇന്ത്യയിലെ ഭരണവർഗം പ്രവർത്തിക്കുന്നത്-.
ജനങ്ങളുടെ ക്ഷേമം
സമത്വസുന്ദരമായ ഒരു രാഷ‌്ട്രത്തിന്റെ സാക്ഷാൽ-ക്കാരത്തിനാണ് ഭരണഘടനയിലെ ഉദാത്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്നത‌്. ഭരണഘടനയുടെ ആമുഖപ്രഖ്യാപനം ഒരു ഭരണക്രമത്തിൽ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്. രാഷ്-ട്രത്തിലെ സർവനിയമങ്ങളും അധികാരങ്ങളും ഭരണഘടനാ വ്യവസ്ഥകൾക്ക്- വിധേയമായിരിക്കേണ്ടതാണെന്നും എല്ലാ അധികാരങ്ങളുടെയും പ്രഭവകേന്ദ്രം ജനങ്ങളാണ് എന്നതും നമ്മുടെ ഭരണഘടനയുടെ സവിശേഷതയാണ്. ഒരു ജനതയുടെ ക്ഷേമം ഉറപ്പാക്കുന്ന എല്ലാ കരുതൽ നടപടികളും ഭരണഘടനയിൽ ഉൾക്കൊണ്ടിട്ടുള്ളതാണ്.
ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയെ താങ്ങിനിർത്തുന്ന മൂന്ന് മഹാസ്-തംഭങ്ങളായി കരുതപ്പെടുന്ന സംവിധാനങ്ങളാണ് നിയമനിർമാണ മണ്ഡലവും ഭരണനിർവഹണ മണ്ഡലവും നീതിനിർവഹണ സംവിധാനവും. ഈ മൂന്നിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഒരു ക്ഷേമരാഷ്-ട്രം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം സാധ്യമാകുകയുള്ളൂ. മേൽപ്പറഞ്ഞ മൂന്ന് ഭരണകൂട സംവിധാനങ്ങളും പരസ്-പര പൂരകങ്ങളായി പ്രവർത്തിക്കേണ്ടവയാണ്. ഭരണഘടനാ സൃഷ്-ടിയായ ഇവയിലൊന്നിനും മറ്റൊന്നിന്റെമേൽ മേധാവിത്വം ഭരണഘടന വിഭാവനം ചെയ്യുന്നില്ല. ഈ മൂന്ന് സംവിധാനങ്ങളോരോന്നിനും അതിന്റേതായ മേഖലകളിൽ മേധാവിത്തമുണ്ട്-.
ഭരണഘടനയ‌്ക്ക്- വിധേയമല്ലാത്തതോ നിയമവാഴ്-ചയെ വെല്ലുവിളിക്കുന്നതോ ആയ ഏതൊരു നിയമമോ, ആചാരമോ, വിശ്വാസമോ, അവ എത്ര കാലപ്പഴക്കം ചെന്നതാണെങ്കിൽ കൂടിയും നിലനിൽക്കുന്നതല്ല. പരമോന്നത നീതിപീഠത്തിന്റെ അത്തരത്തിലുള്ള ഒരു പ്രഖ്യാപനത്തിന്റെ ഉദാഹരണമാണ് സമീപകാലത്തുണ്ടായിട്ടുള്ളതും സമൂഹം ഏറെ ചർച്ച ചെയ്-തുകൊണ്ടിരിക്കുന്നതുമായ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിന്യായം. മതാചരണത്തിനും പ്രചാരണത്തിനുമുള്ള മൗലികാവകാശത്തിന്റെ മറവിൽ ആചരിച്ചുവരുന്ന ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അവ എത്ര ആഴത്തിൽ വേരുന്നിയതാണെങ്കിലും നിലനിൽക്കുന്നതല്ലെന്ന് ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതി പ്രഖ്യാപിക്കുകയുണ്ടായി.
നിയമനിർമാണം
കോടതി അസാധുവായി പ്രഖ്യാപിച്ച ഒരു നിയമം/നടപടി രാജ്യത്തെ ഏതെങ്കിലും പ്രദേശത്ത്- അവശ്യം നടപ്പാക്കേണ്ടതായ സാഹചര്യമുള്ള പക്ഷം ഒരു നിയമനിർമാണത്തിലൂടെ ആ നിയമത്തിന്റെ അടിസ്ഥാനം ഭേദഗതി ചെയ്-ത്- പ്രസ്-തുത നിയമം സാധുവാക്കാൻ ചില സാഹചര്യങ്ങളിൽ കഴിയും. യഥാർഥത്തിൽ കോടതിവിധിയെ മറികടക്കുകയല്ല ഇതുവഴി ചെയ്യുന്നത്-. എന്തടിസ്ഥാനത്തിലാണോ ഒരു നിയമത്തെ അല്ലെങ്കിൽ ഒരു നടപടിയെ അസാധുവായി കോടതി പ്രഖ്യാപിച്ചത്- അതിനടിസ്ഥാനമായ സാഹചര്യത്തെ മാറ്റുകയാണ് ചെയ്യുന്നത്-. ‘ജെല്ലിക്കെട്ട്-' നടത്തുന്നത്- നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ മറികടക്കാൻ തമിഴ്-നാട്- നിയമനിർമാണം നടത്തിയത്- ഇതിന് ഉദാഹരണമാണ്. മനുഷ്യനും മൃഗവുമായുള്ള മത്സരം 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ ആക്ടിലെ ‘ക്രൂരത' എന്ന നിർവചനത്തിൽ ഉൾപ്പെടും. മനുഷ്യനും മൃഗവുമായി നടത്തുന്ന മത്സരങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ‘ജെല്ലിക്കെട്ട്-' നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചത്-. മൃഗങ്ങളോടുള്ള ക്രൂരതയെന്ന നിർവചനത്തിൽ ‘ജെല്ലിക്കെട്ട്-' ഉൾപ്പെടുന്നതല്ലെന്ന് ആക്ടിൽ ഒരു ഭേദഗതി വരുത്തിക്കൊണ്ട്- ‘ജെല്ലിക്കെട്ട്-' നിയമവിധേയമാക്കാൻ ഈ സംഗതിയിൽ കഴിഞ്ഞു. എന്നാൽ, ഒരു ‘നടപടി' അല്ലെങ്കിൽ ‘നിയമം' ഭരണഘടനയുടെ ഏതെങ്കിലും വ്യവസ്ഥയ‌്ക്ക്- വിരുദ്ധമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് അസാധുവായി കോടതി പ്രഖ്യാപിച്ചതെങ്കിൽ പ്രസ്-തുത വിധിയെ മറികടക്കാൻ നിയമനിർമാണം നടത്താൻ കഴിയില്ല.
ഭരണഘടനയുടെ ‘അടിസ്ഥാന ചട്ടക്കൂട‌്’എന്നാൽ ഭരണഘടനയിൽ ഒരു ഭേദഗതി വരുത്തിക്കൊണ്ട്- ഈ പ്രശ്-നം പരിഹരിക്കാൻ കഴിയില്ലേ എന്നൊരു ചോദ്യം ഉയർന്നേക്കാം. ഭരണഘടനയുടെ അനുച്ഛേദം 368 പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ ഭരണഘടനാ ഭേദഗതി സാധ്യമാണ്. ഇതിന് പാർലമെന്റിന്റെ ഇരു സഭയുടെയും ആകെ അംഗസംഖ്യയുടെ മൂന്നിൽരണ്ട്- ഭൂരിപക്ഷം ആവശ്യമാണ്. ഇങ്ങനെ ഭേദഗതി നടത്തിയാൽ പോലും ഭരണഘടനയുടെ ‘അടിസ്ഥാന ചട്ടക്കൂടിൽ' മാറ്റം വരുത്താൻ പാർലമെന്റിന് അധികാരമില്ലാ എന്ന് കേശവാനന്ദഭാരതി കേസിൽ സുപ്രീംകോടതിയുടെ പതിമൂന്നംഗ ഭരണഘടനാ ബെഞ്ച്- വിധി പ്രസ്-താവിച്ചിട്ടുണ്ട്-. ഭരണഘടനയിലെ 15, 17, 25, 26 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമായതിനാലാണ് ശബരിമലയിൽ അയ്യപ്പദർശനത്തിന് യുവതികൾക്ക്- വിലക്കേർപ്പെടുത്തിയ നടപടി കോടതി അസാധുവാക്കിയത്-. ഇതിനെ സാധുവാക്കണമെങ്കിൽ ഭരണഘടനയുടെ 15, 17, 25, 26 എന്നീ അനുച്ഛേദങ്ങൾ ഭേദഗതി വരുത്തണം. ഇപ്രകാരമുള്ള ഒരു ഭേദഗതി ‘അടിസ്ഥാന ചട്ടക്കൂടി'നെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഭരണഘടനാ ഭേദഗതിയും സാധ്യമല്ല.
വിശ്വാസത്തെ രാഷ്-ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു
സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധിന്യായം അനുച്ഛേദം 141 പ്രകാരം രാജ്യത്തെ നിയമമായതിനാൽ അത്- പാലിക്കാൻ സർക്കാരും കീഴ്-ക്കോടതികളും പൊതുജനങ്ങളും ബാധ്യസ്ഥരാണ‌്. എത്രമാത്രം അപ്രായോഗികവും നടപ്പാക്കാൻ പ്രയാസകരവുമായ കാര്യമാണെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള ഏകമാർഗം. നിയമവാഴ്-ച പുലരണമെന്നാഗ്രഹിക്കുന്ന ഒരു ജനത സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉദ്യമങ്ങളോട്- സർവാത്മനാ സഹകരിക്കുകയാണ് ചെയ്യേണ്ടത്-. എന്നാൽ, ഏറെ അഭ്യസ്-തവിദ്യരുള്ള കേരള സമൂഹത്തിൽപോലും ചില സ്ഥാപിത താൽപ്പര്യക്കാർ വിശ്വാസത്തെ രാഷ്-ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ഭരണഘടനാവിരുദ്ധമായ നിലപാട്- സ്വീകരിക്കുന്നത്- ദൗർഭാഗ്യകരമാണ്.
ഭരണഘടനാ ശിൽപ്പികളെ സ്-മരിക്കുകയും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളിലുള്ള വിശ്വാസം ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയുന്നതോടൊപ്പം ലിംഗവിവേചനം കൂടാതെ സാമൂഹികനീതിയിൽ അധിഷ്-ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും നിയമവാഴ്-ച കണ്ണിലെ കൃഷ്-ണമണിപോലെ കാത്തുസൂക്ഷിക്കുന്നതിനും ഭരണഘടന ഉദ്-ഘോഷിക്കുന്ന മഹത്തായ ആശയങ്ങൾ ഉയർത്തിപ്പിടിക്കാമെന്ന പ്രതിജ്ഞ പുതുക്കേണ്ട ഒരു ദിനം കൂടിയാണിത്-.









0 comments