കൊന്നു തിന്നുന്നവർ തന്നെ കണ്ണീരൊഴുക്കുമ്പോൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 09, 2018, 06:52 AM | 0 min read

കെ ടി കുഞ്ഞിക്കണ്ണന്‍ കൊന്നു തിന്നുന്നവർ തന്നെ കണ്ണീരൊഴുക്കുമ്പോൾ പറയാതിരിക്കാൻ വയ്യ... ദളിത് കൂട്ടക്കൊലകൾക്കും പട്ടികജാതി വർഗ നിയമം ദുർബ്ബലമാക്കുന്നതിനു മെതിരെ കേരളത്തിൽ നടക്കുന്ന ഹർത്താലിൽ കുമ്മനവും ചെന്നിത്തലയും ദളിതർക്കൊപ്പമാണത്രേ...!

കുമ്മനം അപാരം തന്നെ... 11 പേരെ വെടിവെച്ചുകൊന്ന ബി ജെ പി ഭരണകൂടത്തിന്റെ കേരള നേതാവിന് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി നൽകി അനുഗ്രഹിച്ച ദൈവത്തിന് സ്തുതി... !!ഇവർ ചെയ്യുന്നതെന്താണെന്ന്‌  ഇവർക്കറിയാം.. എന്നാൽ ഇടതുപക്ഷ വിരുദ്ധത കൊണ്ട് ഇവരുടെ തട്ടിപ്പ് തിരിച്ചറിയപ്പെടാതെ പോകുന്ന സ്വത രാഷ്ട്രീയ ബുദ്ധിജീവികളുടെയും ചില മാധ്യമ പ്രവർത്തകരുടെയും കാര്യമാണ് കഷ്ടം!!!

ഇന്ത്യയിൽ വർധിച്ചു വരുന്ന ദളിത് ഹിംസകളുടെയും അതിക്രമങ്ങളുടെ കണക്ക് പറയുന്ന രാഷ്ട്രീയമെന്താണ്..?കഴിഞ്ഞ 10 വർഷം കൊണ്ട് 60ശതമാനം  വർധനവ് ദളിത് പീഢനങ്ങളിലുണ്ടായന്നാണ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ റിപ്പോർട്ട് കാണിക്കുന്നത്. അതിന്റെ അർത്ഥം യു പി എ , എൻ ഡി എ സർക്കാറുകൾക്ക് കീഴിലാണ് ദളിത് കൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടിയത് .

 ഇടതു പക്ഷ പുരോഗമന ശക്തികളുടെ മുൻകയ്യിൽ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണ പ്രക്രിയ നടന്ന കേരളം പോലുള്ള സംസ്ഥാനങ്ങളൊഴിച്ച് ദളിതുകൾ നേരിടുന്ന വിവേചനം ഭീകരമാണ്. മോഡി ഭരണത്തിന് കീഴിൽ ദളിത് ഹിംസകൾ തീവ്രമായിരിക്കുന്നു... ഉനയും സുനാ പേഡുമെല്ലാം ഹിംസാത്മകമായ ദളിത് വേട്ടകൾക്കാണ് സാക്ഷ്യം വഹിച്ചത്...

ലോകം നേരിടുന്ന വംശീയ വിവേചനങ്ങളിൽ ഏറ്റവും ക്രൂരമായതാണ് ജാതി വിവേചനം .2001 ൽ ദർബനിൽ നടന്ന വംശീയ വിവേചനത്തിനെതിരായ ഉച്ചകോടിയിൽ ജാതിയെ വംശീയവിവേചനമായി കണ്ടു നിരോധിക്കണമെന്ന ആവശ്യം പ്രമേയത്തിൽ ഉൾപ്പെടുത്തന്നമെന്നതിനെ അന്നത്തെ ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോൺഗ്രസും ഒന്നിച്ച് എതിർക്കുകയാണുണ്ടായത്... മനസിലായില്ലേ കുമ്മനത്തിന്റെയും ചെന്നിത്തലയുടെയും പാർടികളുടെ സമീപനമാണിത്..

ഇന്ത്യയിൽ നടന്ന ജാതികൂട്ടക്കൊല കളിൽ ഈ രണ്ട് പാർടികളിലെയും സവർണ്ണ നേതാക്കൾക്കുള്ള പങ്ക് അനിഷേധ്യമാണല്ലോ... ബൽച്ചി, പരാസ് ബീഘ ,പിപ്ര, നാരായൺപൂർ ,ലക്ഷ്മൺ പൂർബാത്ത.. സംഘപരിവാർ ശക്തികളും മൃദു ഹിന്ദുത്വ വാദികളായ കോൺഗ്രസ്‌ കാരുമാണ് സവർണ്ണ ജാതി സായുധസംഘങ്ങൾക്ക് പിറകിലെന്നത് വ്യക്തമാക്കപ്പെട്ടതാണ്..

മുത്തങ്ങയിൽ ഗീതാനന്ദനൊടൊപ്പമുണ്ടായിരുന്ന ജോഗിയെ വെടിവെച്ചുകൊന്ന സാക്ഷാൽ എ കെ ആന്റണിയാണ് വലിയ മനുഷ്യാവകാശം പറഞ്ഞ് ഇടതു പക്ഷ സർക്കാറിനെതിരെ വികാരമിളക്കിവിടാൻ നോക്കുന്നത് ... പട്ടികജാതി/വർഗ നിയമം അട്ടിമറിക്കുന്നവർക്കെതിരായി ഉയരേണ്ട പ്രതിഷധത്തെ, ദളിതുകളെ വെടിവെച്ച് കൊന്ന ബി ജെ പി സർക്കാറുകൾക്കെതിരെ പടരേണ്ടേ രോഷത്തെ ഇടതു പക്ഷ സർക്കാറിനെതിരെ തിരിച്ച് വിടാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം പാളയിൽ കഞ്ഞി കുടിപ്പിക്കുമെന്നും തമ്പ്രാനെന്ന് വിളിപ്പിക്കുമെന്നും വീമ്പിളിക്കുന്ന സവർണ ജന്മിത്വ ബോധത്തിലഭിരമിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ടീയമാണ്... കുമ്മനത്തിന്റെയും ചെന്നിത്തലയുടെയും കണ്ണീർ കൊന്നതിന്നുന്നവരുടെ കള്ളക്കണ്ണീരാണ്.



deshabhimani section

Related News

View More
0 comments
Sort by

Home