നിയോലിബറല്‍ അശ്ലീലങ്ങള്‍

ഗാന്ധിയെ ഇകഴ്ത്തി ഗോഡ്‌സെക്ക് വീരപരിവേഷം നല്‍കുന്ന ഉത്തരാധുനിക അസംബന്ധങ്ങളുടെ അഴുക്കുചാലുകളില്‍ ഒഴുകിനടക്കുന്ന കൂത്താടി ജന്മമാകാം ബലരാമന്മാരുടെത്. സത്താരഹിതമായ അപനിര്‍മ്മാണങ്ങളിലൂടെ ചരിത്രത്തെയും അതിനെ നിര്‍ണയിച്ച മഹാസമരങ്ങളെയും അതിന് നേതൃത്വം നല്‍കിയ മഹാവ്യക്തിത്വങ്ങളെയും ആക്ഷേപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ബലരാമന്മാര്‍ ചോംസ്‌കി നിരീക്ഷിക്കുതുപോലെ നിയോലിബറല്‍ കാലത്തെ നുണയന്‍ സമൂഹത്തിന്റെ പ്രതിനിധികളാണ്.
നിയോലിബറല്‍ അശ്ലീലങ്ങള്‍. നിയോലിബറല്‍ നയങ്ങളിലൂടെ രാജ്യത്തെ പാപ്പരീകരിക്കുതിന് നേതൃത്വം കൊടുത്ത മന്‍മോഹന്‍സിംഗിനെ പാവങ്ങളുടെ പടത്തലവനാക്കാനുള്ള കണ്ടാമൃഗത്തിന്റെ തൊഴിക്കട്ടിയും തനിക്കുണ്ടെന്ന് ബലരാമന്‍ തെളിയിച്ചിരിക്കുകയാണ്.എ.കെ.ജിയുടെ ജീവിതവും പ്രണയവും ചരിത്രത്തിന്റെ ഭാഗമാണ്. കൊളോണിയലിസത്തിനും നാടുവാഴിത്തത്തിനുമെതിരെ കത്തിജ്വലിച്ചുനിന്ന ഒരു തലമുറയുടെ പ്രതീകമാണ് എ.കെ.ജി. കോണ്‍ഗ്രസുകാരനും സോഷ്യലിസ്റ്റുകാരനും കമ്യൂണിസ്റ്റുകാരനുമായി ഇന്ത്യയുടെ സമരോത്സുകചരിത്രത്തില്‍ പ്രതിഷ്ഠനേടിയ പോരാളി. പാവങ്ങളുടെ പടത്തലവന്‍.

ബ്രിട്ടീഷ് പോലീസ് വേട്ടയാടിയ നാളുകളിലാണ് എ.കെ.ജിയുടെ ഒളിവു ജീവിതം. 1940കളിലെ ഒളിവ് ജീവിതത്തിനിടയിലാണ് സുശീലയെ എ.കെ.ജി പരിചയപ്പെടുന്നത്. എ.കെ.ജി തന്നെ അക്കാര്യങ്ങളെല്ലാം എന്റെ ജീവിതകഥയെന്ന ആത്മകഥയില്‍ തുറെന്നഴുതിയിട്ടുണ്ട്. സ:സുശീലാഗോപാലന് 22 വയസ്സുള്ളപ്പോഴാണ് അവര്‍ വിവാഹിതരാകുന്നത്. ഇതില്‍ ബാലപീഢനം നടത്താന്‍ കമ്യൂണിസ്റ്റ് വിരോധത്തിന്റെ മനോരോഗം പിടിപെട്ട ബാലരാമന്മാര്‍ക്കെ കഴയൂ.
അബദ്ധങ്ങളും അശ്ലീലങ്ങളും വിളിച്ചുപറഞ്ഞ താന്‍ വിഗ്രഹഭഞ്ജനം നടത്തുകയാണെന്നും അര്‍മാദിക്കുന്ന ബലരാമന്‍ സ്വയം പരിഹാസ്യനാകുകയാണ്.









0 comments