പി എം താജ് അനുസ്മരണം: ഒരാഴ്ച നാടക ശില്പശാല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2021, 06:07 PM | 0 min read

കോഴിക്കോട്> അന്തരിച്ച പ്രശസ്ത നാടകകൃത്ത് പി എം താജിന്റെ അനുസ്മരണം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു. ജൂലൈ 23 മുതൽ 29 വരെയാണ് പരിപാടി. തെരഞ്ഞെടുക്കപ്പെട്ട യുവനാടക പ്രവർത്തകർക്കുള്ള ശില്പശാലയാണ് ഈ വർഷത്തെ സവിശേഷത. ഇന്ത്യയിലും പുറത്തുമുള്ള നാടകരംഗത്തെ പ്രമുഖരെയാണ് ശില്പശാല നട ത്തിപ്പിന് പ്രതീക്ഷിക്കുന്നതെന്നു സംഘാടകര്‍ക്കുവേണ്ടി എ കെ രമേശ്‌ അറിയിച്ചു. എല്ലാ ദിവസവും നാടകസംബന്ധിയായ പ്രഭാഷണങ്ങളും ഉണ്ടാകും. കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാർ താജിന്റെ കഥാപാത്രങ്ങൾക്ക് ദൃശ്യഭാഷ്യം ചമയ്ക്കും.

താജിന്റെ നാടകങ്ങളുടെ പ്രസക്തഭാഗങ്ങൾ കൊറോണക്കാലത്തിനു പറ്റിയവിധം അവതരിപ്പിക്കാൻ കോഴിക്കോട്ടെ നാടകപ്രവർത്തകർ മുന്നോട്ടുവന്നിട്ടുണ്ട്.അതിനുപുറമെ, താജ് എഴുതിയ കവിതകൾക്കും ഗാനങ്ങൾക്കും സംഗീതാവിഷ്ക്കാരം ഒരുക്കാൻ പ്രഗത്ഭ സംഗീതജ്ഞർ തയാറായിട്ടുണ്ട്.

എല്ലാ ദിവസവും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മേഖലാ കമ്മിറ്റികൾ പ്രാദേശിക കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.എല്ലാ നാടക പ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. കോയാ മുഹമ്മദ്‌ രചിച്ച 'താജ് എന്തിനെഴുതി?' എന്ന ലഘു ഗ്രന്ഥത്തിന്റെ ഏതാനും കോപ്പികളും അനുസ്മരണത്തിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍: 9447276505.



deshabhimani section

Related News

View More
0 comments
Sort by

Home