ഞാന്‍ കുടിയേറ്റക്കാരുടെ മകള്‍ ; ട്രംപിന്റെ കുടിയേറ്റ നയത്തിന് വിമര്‍ശം

വാഷിങ്‌ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആളിക്കത്തിച്ച തീവ്ര വലതുപക്ഷവംശീയവികാരത്തിന് ഓസ്‌കർ വേദിയിൽ മറുപടി. മികച്ച സഹനടിക്കുള്ള ഓസ്‌കർ ഏറ്റുവാങ്ങിയ പ്രമുഖ അമേരിക്കന്‍ നടി സോയി സല്‍ദാനയുടെ വാക്കുകള്‍ ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരായ ശക്തമായ പ്രതിഷേധമായി. ‘സ്വപ്‌നങ്ങളും അന്തസും, കഠിനാധ്വാനം ചെയ്യുന്ന കൈകളുമുള്ള കുടിയേറ്റക്കാരായ മാതാപിതാക്കളുടെ അഭിമാനിയായ മകളാണ് ഞാന്‍’–- നിറകണ്ണുകളോടെ സോയി സൽദാന പറഞ്ഞപ്പോള്‍ സദസ് ഒന്നാകെ കൈയടിച്ചു. അറുപതുകളിൽ രാജ്യത്തേക്ക് കുടിയേറിയ മുത്തശ്ശിക്കാണ് സോയി പുരസ്‌കാരം സമർപ്പിച്ചത്. ഓസ്‌കര്‍ നേടുന്ന ഡൊമിനിക്കന്‍- വംശജയായ ആദ്യ അമേരിക്കകാരിയായ താൻ അവസാനത്തെ ആളായിരിക്കില്ല. തന്റെ ഭാഷ സ്‌പാനിഷ് ആണ്–- അവര്‍ പറഞ്ഞു.
അഭയാർഥികളെ അധിക്ഷേപിക്കുന്ന ട്രംപ് സർക്കാരിനോടുള്ള മധുരപ്രതികാരമായി സോയിക്കുലഭിച്ച പുരസ്‌കാരം. "എമിലിയ പെരെസ്'എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സോയിക്ക് പുരസ്കാരം ലഭിച്ചത്. അവതാര്‍, അവഞ്ചേഴ്‌സ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗാലക്‌സി തുടങ്ങിയ ഹിറ്റ് സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ സോയി സല്‍ദാന അവതരിപ്പിച്ചിട്ടുണ്ട്.









0 comments