ഇസ്രയേൽ ഉപരോധം പിൻവലിച്ചില്ലെങ്കിൽ കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ

പ്രതീകാത്‌മക ചിത്രം photo credit: X
കെയ്‌റോ: ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനുള്ള വിലക്ക് ഇസ്രയേൽ നാല് ദിവസത്തിനുള്ളിൽ നീക്കിയില്ലെങ്കിൽ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് യമനിലെ ഹൂതികൾ. നാല് ദിവസം കഴിഞ്ഞും ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ ഇസ്രയേൽ തടയുകയാണെങ്കിൽ കപ്പലുകളെ ആക്രമിക്കുമെന്ന സൂചനയും ഹൂതികൾ നൽകി.
ഹൂതികൾ 2023 മുതൽ നൂറിലധികം കപ്പലുകളെ ആക്രമിച്ചിരുന്നു. ജനുവരിയിൽ ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ആക്രമണങ്ങൾ കുറഞ്ഞു.









0 comments