വിമാനയാത്രക്കിടെ ബോഡിഷെയിമിംഗ് നടത്തിയെന്ന് ആരോപണം; കുട്ടിയുടെ തല വിമാനത്തിൻ്റെ ജനലിൽ ഇടിപ്പിച്ച് യുവതി

ഫ്ലോറിഡ: വിമാനയാത്രക്കിടെ ബോഡിഷെയിമിംഗ് നടത്തിയെന്നാരോപിച്ച് കുട്ടിയെ മർദിച്ച യുവതി അറസ്റ്റിൽ. ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കുട്ടിയുമായി യുവതി തർക്കത്തിലേർപ്പെടുകയായിരുന്നുവെന്നും തുടർന്ന് കുട്ടിയുടെ തല വിമാനത്തിൻ്റെ ജനലിൽ ഇടിപ്പിക്കുമായിരുന്നുവെന്ന് യാത്രക്കാരുടെ മൊഴിയുണ്ട്. സംഭവത്തിൽ യുഎസിലെ മെറിലാന്‍ഡില്‍നിന്നുള്ള ക്രിസ്റ്റി ക്രംപ്ടണ്‍ എന്ന യുവതിയാണ് അറസ്റ്റിലായത്.
ക്രിസ്റ്റിയെ ബോഡിഷെയിമിംഗ് നടത്തിയതോടെ കുട്ടിയെ അടിക്കുകയും തലപിടിച്ച് വിമാനത്തിന്റെ ജനലിൽ ഇടിക്കുകയുമായിരുന്നു. യുവതി പെട്ടെന്ന് പ്രകോപിതയായി കുട്ടിയെ അക്രമിച്ചത് തെറ്റാണ് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
യാത്രയിലുടനീളം കുട്ടിയുടെ സംസാരം ശരിയല്ലായിരുന്നുവെന്നും, അടക്കിയിരുത്തുക എന്ന ലക്ഷ്യത്തോടെ ഫോണ്‍ വാങ്ങി മാറ്റിവെച്ചപ്പോൾ കുട്ടി ക്രിസ്റ്റിയുടെ കൈ ആംറെസ്റ്റില്‍നിന്ന് തള്ളി താഴെയിട്ടു. മാത്രമല്ല, യുവതിയെ തടിച്ചി എന്നും മിസ്സ് പിഗ്ഗി എന്നുമടക്കം വിളിച്ച് ബോഡി ഷെയ്മിംഗ് നടത്തി. ഇത് തുടര്‍ന്നതോടെയാണ് താന്‍ കുട്ടിയെ മര്‍ദിച്ചത് എന്നാണ് ക്രിസ്റ്റിയുടെ വാദം. അറസ്റ്റുചെയ്ത് സമിനോള്‍ കൗണ്ടി ജയിലിലേക്ക് അയച്ച ക്രിസ്റ്റിക്ക് പിന്നീട് ജാമ്യം നല്‍കി. ഏകദേശം എട്ടരലക്ഷം രൂപ ബോണ്ടിന്മേലാണ് ക്രിസ്റ്റി ക്രംപ്ടണിന് ജാമ്യം അനുവദിച്ചത്.









0 comments