ഉടൻ തിരിച്ചെത്തി പ്രതികാരം ചെയ്യും; യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന

ധാക്ക : ബംഗ്ലദേശ് നേതാവ് മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങിൽ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമർശിച്ചത്. നിലവിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവനാണ് യൂനുസ്. ക്രിമിനലുകളുടെ തലവൻ എന്നര്‍ഥമുള്ള 'മോബ്സ്റ്റർ' എന്ന പദമാണ് യൂനുസിനെതിരെ ഹസീന ഉപയോഗിച്ചത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും ഹസീന ആരോപിച്ചു. രാജ്യത്ത് അധർമ്മം വളർത്തുന്നതിലാണ് യൂനുസ് ശ്രദ്ധിക്കുന്നതെന്നും ഹസീന പറഞ്ഞു.
ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നല്‍കുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവർത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായിട്ടാണ് ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൂം മീറ്റിങ്ങിലൂടെ സംസാരിച്ചത്. താൻ ഉടൻ തിരിച്ചെത്തുമെന്നും പൊലീസുകാരുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്നും ഹസീന പ്രഖ്യാപിച്ചു.









0 comments