കോംഗോയിൽ എബോള; 31 മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

ആഫ്രിക്ക: കോംഗോയിൽ എബോളരോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. എബോള വന്ന 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. 48 കേസുകളാണ് നിലവിൽ സ്ഥിരീകരിച്ചവ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇതാദ്യമായാണ് എബോള സ്ഥിരീകരിക്കുന്നതെന്നും ഡബ്ള്യു എച്ച് ഓ ട്വീറ്റ് ചെയ്തു. 900 ത്തിലധികം പേരെ സമ്പർക്കത്തിലുണ്ടെന്ന് കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്. 14 ടൺ അവശ്യ മെഡിക്കൽ ഉപകരണങ്ങളും 48 ഓളം വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്. 48 പേരെ ചികിൽസിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അതിൽ 16 രോഗികൾ നിലവിൽ ചികിത്സയിലുമാണ്. അത്യാധുനിക മരുന്നുകളെല്ലാം കൃത്യമായി വിന്യസിക്കാൻ സാധിച്ചിട്ടുണ്ട്.
14 രോഗികൾക്കാണ് നിലവിൽ കൃത്യമായി മരുന്ന് എത്തിക്കാൻ സാധിച്ചത്. സമ്പർക്കപ്പട്ടികയിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമായി 500 ഓളം പേർക്ക് വാക്‌സിൻ എത്തിച്ചിട്ടുണ്ട്. ദുരിതബാധിതരായ ചില സമൂഹങ്ങളിൽ അടിസ്ഥാന സൗകര്യത്തിൽ വെല്ലുവിളി നേരിടുന്നതിനാൽ എത്തിപ്പെടാൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പഴം തീനി വവ്വാലുകളിൽ നിന്നോ മറ്റു മൃഗങ്ങളിൽ നിന്നോ ആണ് എബോള പ്രധാനമായും പടർന്നു പിടിക്കുക. രണ്ടുപേർ രോഗം ബദ്ധമായി ആശുപത്രി വിട്ടു. സെപ്റ്റംബർ നാലിനാണ് ആദ്യത്തെ കേസ് സ്ഥിരീകരിച്ചത്.









0 comments