ആരോഗ്യ ഏജൻസി മേധാവിയെ പുറത്താക്കി യുഎസ്

വാഷിങ്‌ടൺ: അമേരിക്കയുടെ ആരോഗ്യ ഏജൻസിയായ സിഡിസിയുടെ ഡയറക്ടർ സൂസൻ മൊണാരെസിനെ പുറത്താക്കി വൈറ്റ്‌ഹൗസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അജൻഡകളുമായി ഒത്തുപോകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ. സിഡിസിയെ നോക്കുകുത്തിയാക്കാനുള്ള നീക്കങ്ങളെ എതിർത്തതാണ് മൊണാരെസിനെ ട്രംപിന്റെ ശത്രുവാക്കിയത്.
റിപ്പബ്ലിക്കൻ എംപി ഡേവ് വെൽഡനെയാണ് സിഡിസി ഡയറക്ടറായി ട്രംപ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വാക്സിനേഷൻ, ഓട്ടിസം തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾക്കെതിരെ വ്യാപക എതിർപ്പുയർന്നു.
ഇതോടെ ജൂലൈയിലാണ് മൊണാരെസ് നിയമിക്കപ്പെട്ടത്. ഇവരുടെ പുറത്താക്കൽ വിവരം പുറത്തുവന്നതോടെ, സിഡിസി ചീഫ് മെഡിക്കൽ ഓഫീസർ ദെബ ഹൗറിയടക്കം മൂന്ന് പ്രധാനികൾ രാജിവച്ചു.
ജനങ്ങളുടെ ആരോഗ്യത്തെ ആയുധമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് രാജി. കഴിഞ്ഞയാഴ്ചയാണ് ട്രംപ് സിഡിസിയിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടത്.









0 comments