പാക് സൈനിക മേധാവിയുമായി വാങ് യി കൂടിക്കാഴ്ച നടത്തി

ഇസ്ലാമാബാദ്
ചൈനീസ് വിദേശമന്ത്രി വാങ് യി പാകിസ്ഥാൻ സൈനികമേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തതായി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇസ്ലാമാബാദിൽ വിദേശമന്ത്രിമാരുടെ തന്ത്രപരമായ സംഭാഷണത്തിന്റെ ആറാംറൗണ്ടിൽ പങ്കെടുക്കാൻ ബുധനാഴ്ച പാകിസ്ഥാനിലെത്തിയ വാങ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പ്രസിഡന്റ് ആസിഫ് അലി സർദാരിയെയും കണ്ടു.









0 comments