വാങ് യി പാകിസ്ഥാനില്‍

ഇസ്ലാമാബാദ്
പാകിസ്ഥാൻ വിദേശമന്ത്രി ഇഷാഖ് ദറും ചൈനീസ് വിദേശമന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതിയും പ്രാദേശിക, ആഗോള വിഷയങ്ങളം ചർച്ചചെയ്തുവെന്ന് വാങുമായി സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ദാർ പറഞ്ഞു.
ഇന്ത്യ സന്ദർശിച്ച വാങ് യി കാബൂളിൽ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും സഹമന്ത്രിമാരുമായി ത്രികക്ഷി യോഗത്തിൽ പങ്കെടുത്തശേഷമാണ് ഇസ്ലാമാബാദിൽ എത്തിയത്. പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.









0 comments