കാനഡയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു; ലിബറൽ പാർടിക്ക് മുന്നേറ്റം

MARK CARNEY

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Apr 29, 2025, 08:57 AM | 1 min read

ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ പൊതുതെരഞ്ഞെടുപ്പായ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർടിക്ക് മുന്നേറ്റം. ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്. ഭരണകക്ഷിയായ ലിബറൽ പാർടി ഓഫ് കാനഡയും പ്രതിപക്ഷ പാർടിയായ കൺസർവേറ്റീവ് പാർടി ഓഫ് കാനഡയും തമ്മിലാണ് മത്സരം നടക്കുന്നത്. മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ലിബറൽ പാർടി അധികാരത്തിലെത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരീക്ഷണം. അഭിപ്രായ സർവേകളിലും ഭരണകക്ഷിക്കാണ് മുൻതൂക്കം.


കാർണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഹൗസ് ഓഫ് കോമൺസിലെ 343 സീറ്റുകളിലേക്കും ജില്ലകളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇന്നലെയാണ് കാനഡയിൽ പോളിം​ഗ് നടത്തിയത്. ജസ്റ്റിൻ ട്രൂഡോ രാജി വച്ചതിന് പിന്നാലെ ഈ മാസം 14നാണ് മാർക്ക് കാർണി കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വ്യാപാര രം​ഗത്ത് കാനഡ-അമേരിക്ക തർക്കം നിലനിൽക്കുമ്പോഴായിരുന്നു മാർക്ക് കാർണി അധികാരത്തിലെത്തിയത്.


കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ഹൗസ് ഓഫ് കോമൺസിൽ 343 സീറ്റുകളാണുള്ളത്. ഭൂരിപക്ഷ സർക്കാർ ഉറപ്പാക്കാൻ ഒരു പാർടിക്ക് 172 സീറ്റുകൾ ആവശ്യമാണ്. പാർലമെന്റിൽ പ്രതിപക്ഷമായ കൺസർവേറ്റീവുകളേക്കാൾ കൂടുതൽ സീറ്റുകൾ ലിബറലുകൾ നേടുമെന്നാണ് പ്രവചനങ്ങൾ. എന്നാൽ മറ്റ് പാർടികളുടെ പിന്തുണയില്ലാതെ ഭരിക്കാൻ വിബറൽ പാർടിക്ക് കേവല ഭൂരിപക്ഷം പാർടിക്ക് ലഭിക്കുമോ എന്ന് വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Home