അലാസ്‌കയിലെ ചർച്ച പുടിന്റെ വിജയമെന്ന് സെലൻസ്‌കി

വാഷിങ്‌ടൺ
റഷ്യൻ പ്രസിഡന്റ് അലാസ്‌കയിലേക്ക് ചർച്ചയ്‌ക്ക് ക്ഷണിക്കപ്പെട്ടത് വ്‌ലാദിമിർ പുടിന്റെ വിജയമാണെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി. പുടിനെ അമേരിക്കയിലേക്ക് ചർച്ചയ്‌ക്ക് വിളിച്ചതിലുള്ള നീരസമാണ് സെലൻസ്‌കി പ്രകടിപ്പിച്ചത്.
ഉക്രയ്നിലെ വെടിനിർത്തലിനെക്കുറിച്ച് ചർച്ചചെയ്യാൻ ട്രംപും പുടിനും 15ന് അലാസ്‌കയിലാണ് കൂടിക്കാഴ്‌ച നടത്തുക. യുദ്ധം അവസാനിപ്പിക്കാൻ ഉക്രയ്ൻ ചില പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടിവരുമെന്ന് ട്രംപ് സൂചന നൽകിയിട്ടുണ്ട്.
കിഴക്കൻ ഉക്രയ്നിലെ ഡോൺബാസ് മേഖല റഷ്യ ഏറ്റെടുക്കുകയും ക്രിമിയയെ നിലനിർത്തുകയുംചെയ്യുന്ന കരാർ സ്വീകാര്യമല്ലെന്നാണ് സെലൻസ്‌കിയുടെ നിലപാട്.
സെലൻസ്‌കി ബെർലിനിൽ
ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ബെർലിനിലെത്തി. ജർമൻ ചാൻസലറുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഓൺലൈനായും ചർച്ച നടത്തും.
ട്രംപ്–പുടിൻ ചർച്ചയിൽ ഉക്രയ്‌നെയും ഉൾപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.









0 comments