ബ്രിട്ടനിലെ ഏറ്റവും വലിയ വിദ്വേഷ റാലി, തീ പകർന്നത് ഇലോൺ മ്സ്ക്, സമർപ്പിച്ചത് ചാർളി കിർക്കിന്

unite the kingdom
വെബ് ഡെസ്ക്

Published on Sep 14, 2025, 03:06 PM | 2 min read

ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ വിദ്വേഷ റാലിയൽ അക്രമം വിതച്ചത് ഇലോൺ മസ്കിന്റെ പ്രകോപന പ്രസംഗം. ആക്രമണം നേരിടുക, പോരാടുക, അല്ലെങ്കിൽ മരിക്കുക എന്ന വാക്കുകളുമായാണ് റാലിയെ മസ്ക് അഭിസംബോധന ചെയ്തത്.

ലണ്ടൻ നഗരത്തിൽ നടന്ന തീവ്ര വലതുപക്ഷ റാലി അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നയിച്ചു. 26 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. 25 പേരെ അറസ്റ്റ് ചെയ്തു. വിദ്വേഷ റാലിക്ക് എതിരെ പ്രകടനം നടത്തിയ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകരെ വൈറ്റ്ഹാളിൽ കയ്യേറ്റം ചെയ്തു.


ശതകോടീശ്വരനും ടെക് സംരംഭകനുമായ ഇലോൺ മസ്‌ക് വീഡിയോ ലിങ്ക് വഴി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് റാലിക്ക് ആളെ കൂട്ടിയത്. തീവ്ര വലത് ആക്ടിവിസ്റ്റ് ടോമി റോബിൻസൺ സംഘടിപ്പിച്ച റാലിയിൽ വിദ്വേഷക സംഘങ്ങൾ നഗരത്തിൽ അഴിഞ്ഞാടി. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റർ പാലത്തിലായിരുന്നു മാർച്ച്.


robinson


110,000 മുതൽ 150,000 വരെ ആളുകൾ റോബിൻസന്റെ “യുണൈറ്റ് ദി കിംഗ്ഡം” പ്രകടനത്തിൽ പങ്കുചേർന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. സംഘാടകരുടെ പ്രവചനങ്ങളെക്കാൾ വളരെ കൂടുതലാണ് ഇത്. യൂണിയൻ ജാക്കിന്റെയും സെന്റ് ജോർജ്ജിന്റെയും പതാകകൾ ധരിച്ച് ദേശീയ വികാരം കത്തിച്ചു നിർത്തി. നിരവധി പേർ എതിർ പ്രതിഷേധക്കാർക്ക് സമീപം പോലീസ് വലയം ഭേദിക്കാൻ ശ്രമിച്ചു, ഇത് നിരവധി മണിക്കൂർ നീണ്ട സംഘർഷങ്ങൾക്ക് കാരണമായി.


അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉറ്റ അനുയായി ആയിരുന്ന മസ്ക് വാക്കുകളാൽ തീ പകർന്നു- ‘‘ഇപ്പോൾ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. ആക്രമണം നിങ്ങളുടെ അടുത്തെത്തി. നിങ്ങൾക്ക് മറ്റു മാർഗങ്ങളില്ല. നിങ്ങൾ ആക്രമണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അത് നിങ്ങളുടെ അടുത്തേക്ക് വരും. ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ മരിക്കുക. ബ്രിട്ടനിൽ ഒരു സർക്കാർ മാറ്റം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഇനി നാലു വർഷം കൂടി സമയമില്ല, എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പാർലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പു നടത്തുകയും വേണം’’


മുൻ ട്രംപ് അനുയായിയും ടെസ്‌ല സിഇഒയും എക്‌സ് ഉടമയുമായ ഇലോൺ മസ്‌ക്  പറഞ്ഞു.


"ഇടതുപക്ഷം കൊലപാതകത്തിന്റെയും കൊലപാതകം ആഘോഷിക്കുന്നതിന്റെയും പാർട്ടിയാണ്" എന്ന് അധിക്ഷേപിച്ചു. ലണ്ടനിൽ പൗരന്മാരേക്കാൾ കുടിയേറ്റക്കാർക്കാണ് കോടതിയിൽ കൂടുതൽ പരിഗണനയെന്നും ആരോപിച്ചു.



റോബിൻസൺ എന്ന വിളിപ്പേരുള്ള സ്റ്റീഫൻ യാക്സ്ലി-ലെനൻ റാലിയെ "സ്വാതന്ത്ര്യ സംഭാഷണ ഉത്സവം" എന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട യുഎസ് തീവ്ര വലതുപക്ഷ വിദ്വേഷ പ്രവർത്തകനായ ചാർളി കിർക്കിന് റാലി സമർപ്പിച്ചു.


ഡൊണൾഡ് ട്രംപിനും ജെ ഡി വാൻസിനും തെരഞ്ഞെടുപ്പ് നേരിടാനുള്ള വോട്ട് ബാങ്ക് രൂപപ്പെടുത്തുന്നതിൽ വിദ്വഷ വഴിയിൽ പ്രധാന പങ്ക് വഹിച്ച കിർക്കിന്റെ ചിത്രം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും റാലിയിൽ പ്രത്യക്ഷപ്പെട്ടു.


വടക്കേ അമേരിക്കയിലെയും യൂറേപ്പിലെയും തീവ്ര വലതു പക്ഷ ഗ്രൂപ്പുകൾ റാലിയോട് ഐക്യപ്പെട്ടു. കടുത്ത വലതുപക്ഷ വാദിയായ രാഷ്ട്രീയപ്രവർത്തകൻ എറിക്ക് സെമ്മറും ആന്റി ഇമ്മിഗ്രന്റ് ആൾട്ടർനേറ്റീവ് ഫോർ ജർമനി പാർട്ടിയുടെ നേതാവ് പെട്ര് ബിസ്ട്രോണും പങ്കെടുത്തു. വെള്ളക്കാരായ യൂറോപ്യൻമാർക്ക് പകരം മനഃപൂർവം വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ ഇവിടെ തിരുകി കയറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് സെമ്മർ വാദിക്കുന്നത്. 


Related News

മസ്ക് ഭിന്നത വളർത്തുകയും തീവ്രവാദ വാചാടോപത്തെ നിയമവിധേയമാക്കുകയും ചെയ്തുവെന്ന് ലിബറൽ ഡെമോക്രാറ്റുകളുടെ നേതാവ് എഡ് ഡേവി വിമർശിച്ചു.

"യുകെയിൽ കുടിയേറ്റ വിരുദ്ധ വികാരം കത്തിച്ചു നിർത്തുകയാണ് റോബിൻസന്റെ നേതൃത്വത്തിലുള്ള സംഘടന. ഇതിന് യുവാക്കളെയാണ് അധികവും കരുവാക്കുന്നത്. അവരിലെ തൊഴിലില്ലായ്മയും അസ്വസ്ഥതകളും മുതലെടുക്കുകയാണ്".  


റോബിൻസണും സഖ്യകക്ഷികളും അഭയം തേടുന്നവർ ഒരു ഭീഷണിയാണെന്ന "അസംബന്ധ"വും "അപകടകരമായ" നുണകൾ പ്രചരിപ്പിക്കയാണെന്ന് മുതിർന്ന ലേബർ നിയമസഭാംഗം ഡയാൻ ആബട്ട് പറഞ്ഞു.


ശനിയാഴ്ചത്തെ റാലിയിൽ "തീവ്ര വലതുപക്ഷത്തിനുള്ളിൽ തന്നെ ഒന്നിലധികം വിഭാഗങ്ങളും പുതിയ സംഘടനകളും ഉൾപ്പെട്ടതായി കിംഗ്‌സ് കോളേജ് ലണ്ടൻ അക്കാദമിക് ജോർജിയോസ് സമരാസ് അഭിപ്രായപ്പെട്ടു, ഇത് വിദ്വേഷ തീവ്രതയുടെ വ്യാപ്തിയെ അടിവരയിടുന്നു എന്നും അദ്ദേഹം പറഞ്ഞു.


ബ്രിട്ടനിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ തീവ്ര വലതുപക്ഷ പ്രകടനമാണിതെന്ന് ഗവേഷകൻ ജോ മുൽഹാൾ ബിബിസിയോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home