അമേരിക്ക കുടിയിറക്കിയ പൗരരെ സ്വന്തം വിമാനത്തിൽ നാട്ടിലെത്തിച്ച് വെനസ്വേല

കരാക്കാസ് : അമേരിക്ക കുടിയിറക്കിയ വെനസ്വേലക്കാരെ നാട്ടിലെത്തിക്കാൻ മൂന്നാംതവണയും വിമാനം അയച്ച് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. അമേരിക്ക ഹോണ്ടൂറാസിൽ എത്തിച്ച 177 പേരെയാണ് വെനസ്വേല സ്വന്തം വിമാനത്തിൽ രാജ്യത്ത് എത്തിച്ചത്. വെനസ്വേലൻ പതാക വഹിച്ച വിമാനത്തിൽ കരാക്കസിൽ എത്തിച്ച ഇവരെ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി ഡയസ്‌ദാദോ കബെല്ലൊയും എത്തി.
അമേരിക്കയുമായി നേരിട്ട് നടത്തിയ ആശയവിനിമയത്തിന്റെ ഫലമായാണ് തങ്ങളുടെ പൗരരെ സ്വന്തം വിമാനത്തിൽ തിരിച്ച് എത്തിക്കാനായതെന്ന് മഡൂറോ പറഞ്ഞു. കഴിഞ്ഞയാഴ്ച രണ്ട് വിമാനത്തിലായി അമേരിക്കയിൽനിന്ന് 190 പേരെനാട്ടിലെത്തിച്ചു.









0 comments