ജെ ഡി വാൻസ് 21ന് ഇന്ത്യയിൽ

ജെ ഡി വാൻസ് photo credit: facebook
വാഷിങ്‌ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് 21ന് ഇന്ത്യ സന്ദർശിക്കും. 21 മുതൽ 24 വരെയാണ് ഇന്ത്യാ സന്ദർശനം. 21ന് വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ജയ്പൂർ, ആഗ്ര എന്നിവിടങ്ങളും സന്ദർശിക്കും. വാൻസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഭാര്യ ഉഷ വാൻസും മക്കളും ഒപ്പമുണ്ടാകും.
18 മുതൽ 20 വരെ ഇറ്റലിയും സന്ദർശിക്കും. പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും കൂടിക്കാഴ്‌ച നടത്തും. ഇറ്റലിയിൽനിന്നാണ് ഇന്ത്യയിലേക്ക് എത്തുക.









0 comments