print edition വെനസ്വേലയിൽ സൈനിക നടപടിക്ക് നീക്കം ; കാർട്ടൽ ഡി ലോസ് സോൾസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്

കാരക്കസ്
വെനസ്വേലയിലെ മഡുറോ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കാർട്ടൽ ഡി ലോസ് സോൾസ് (കാർട്ടൽ ഓഫ് ദി സൺസ്) എന്ന സംഘടനയെ അമേരിക്ക തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. യുഎസിലേക്ക് നിയമവിരുദ്ധമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. യുഎസ് വിദേശസെക്രട്ടറി മാർകോ റൂബിയോ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തരമൊരു സംഘടന വെനസ്വേലയിൽ പ്രവര്‍ത്തിക്കുന്നില്ല. സൈനിക നടപടിക്ക് കളമൊരുക്കാനാണ് യുഎസ് നീക്കം. പുതിയതും പരിഹാസ്യവുമായ ഈ നുണയെ പൂർണമായും തള്ളുന്നതായി വെനസ്വേലൻ വിദേശ മന്ത്രാലയം പ്രതികരിച്ചു.
മയക്കുമരുന്ന് കടത്ത് ആരോപിച്ച് കരീബിയൻ, പസിഫിക് സമുദ്രങ്ങളിലെ ബോട്ടുകളെ ലക്ഷ്യമിട്ട് യുഎസ് സേന നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇവിടെ യുഎസ് വിമാനവാഹിനിക്കപ്പലുകളടക്കം സജ്ജമായി നിർത്തിയിട്ടുണ്ട്. വെനസ്വേലൻ സർക്കാരിനെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ലക്ഷ്യമിട്ടുള്ള യുഎസ് ഗൂ-ഢനീക്കമാണ് കൂടുതൽ വെളിവാകുന്നത്.
നേരത്തെ വെനസ്വേലയിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ സിഐഎയെ ചുമതലപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പരസ്യപ്പെടുത്തിയിരുന്നു. മഡുറോയും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്നുണ്ടാക്കിയതാണ് കാർട്ടൽ ഡി ലോസ് സോൾസ് എന്നാണ് യുഎസ് ആരോപണം.








0 comments