ട്രംപിനെ വിലക്കേണ്ടെന്ന് യുഎസ് സുപ്രീംകോടതി

വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനങ്ങൾക്കെതിരെ രാജ്യവ്യാപകമായി വിലക്ക് ഏർപ്പെടുത്താനുള്ള കോടതികളുടെ അധികാരത്തെ പരിമിതപ്പെടുത്തി യുഎസ് സുപ്രീംകോടതി. മൂന്നിനെതിരെ ആറ് ജഡ്‌ജിമാരുടെ പിന്തുണയിലാണ് ഭൂരിപക്ഷവിധി. പ്രസിഡന്റിന്റെ ഉത്തരവുകൾക്കെതിരെ വിലക്ക് പുറപ്പെടുവിക്കുന്നതിൽ കീഴ്‌ക്കോടതികൾ അധികാരപരിധി ലംഘിച്ചുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കുടിയേറ്റക്കാരുടെ മക്കൾക്ക് ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം തടഞ്ഞ വാഷിങ്‌ടൺ, മേരിലാൻഡ്, മസാച്യുസെറ്റ്സ് ഫെഡറൽ കോടതികളുടെ ഉത്തരവിനോടുള്ള പ്രതികരണമായാണ് സുപ്രീംകോടതിയുടെ വിധി. ട്രംപിന്റെ അജൻഡ കീഴ്‌ക്കോടതികൾ തടഞ്ഞ മറ്റ് കേസുകളിൽ ഈ വിധി പ്രത്യാഘാതമുണ്ടാക്കും.
"യുഎസ് സുപ്രീം കോടതിയിൽ ഭീമൻ വിജയം!’ എന്ന് ട്രംപ് തന്റെ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തീരുമാനത്തെ ആഘോഷിച്ചു.









0 comments