വെനസ്വേലൻ പൗരൻമാരെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് സുപ്രീംകോടതി

us supreme court
വെബ് ഡെസ്ക്

Published on Apr 19, 2025, 02:11 PM | 1 min read

വാഷിങ്ടൺ : വടക്കൻ ടെക്സാസിൽ തടവിലാക്കപ്പെട്ട വെനസ്വേലൻ പൗരൻമാരെ നാടുകടത്തുന്നത് താൽക്കാലികമായി തടഞ്ഞ് യുഎസ് സുപ്രീം കോടതി. ബ്ലൂബോണറ്റ് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന വെനസ്വേലക്കാരെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ടാണ് ട്രംപ് സർക്കാരിന് കോടതി നിർദേശം നൽകിയത്. 1798ലെ നിയമപ്രകാരമാണ് ഇമി​ഗ്രേഷൻ അതോറിറ്റികൾ വീണ്ടും നാടുകടത്തൽ പുനഃരാരംഭിച്ചതെന്നു കാണിച്ച് പൗരാവകാശ സംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനാണ് ഹർജി നൽകിയത്.


നിയമപരമായി ചോദ്യം ചെയ്യാൻ അവസരം നൽകിയാൽ മാത്രമേ നാടുകടത്തൽ തുടരാവൂ എന്ന് സുപ്രീം കോടതി മുമ്പ് വിധിച്ചിരുന്നു. രണ്ട് ജഡ്ജിമാർ നിലവിലെ വിധിയിൽ ഇടപെടാൻ വിസമ്മതിച്ചു. വിഷയത്തിൽ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home