വ്യാപാരം ഉപാധിയാക്കി വിനാശകരമാകുമായിരുന്ന യുദ്ധം തടഞ്ഞു; ആവർത്തിച്ച് ട്രംപ്

വാഷിങ്ടൺ: വിനാശകാരിയായ ഒരു ആണവയുദ്ധ സാധ്യതയെ വെടിയുണ്ടയ്ക്ക് പകരം വ്യാപാര കരാറിലൂടെ പരിഹരിച്ചതായ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം നിർത്തിയില്ലെങ്കിൽ വ്യാപാരം തന്നെ നിർത്തുമെന്ന് ഉപാധികൾ ഉറപ്പിക്കാനായി ഇന്ത്യയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് ആവർത്തിച്ചു.
വെടിനിർത്തൽ കരാറിന്റെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത ട്രംപ് ഇതിന് ഇടനില ഉപാധിയായി വ്യാപാര കരാർ ഉണ്ടെന്നത് ദിവസം പ്രതി എന്നവണ്ണം ആവർത്തിക്കയാണ്. ഇന്ത്യ പാകിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിക്കാൻ വ്യാപാരക്കരാര്‍ ഉപയോഗിച്ചുവെന്ന് യു എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് കഴിഞ്ഞ ദിവസം യു എസ് ഫെഡറൽ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു. ട്രംപിന്റെ അവകാശ വാദങ്ങളിലും പ്രസ്താവനകളിലും മാത്രമായി ഒതുങ്ങി നിന്ന കരാർ സംബന്ധിച്ച വിവരം എന്നാൽ കേന്ദ്ര സർക്കാർ നിഷേധിക്കയായിരുന്നു.

പാകിസ്ഥാനുമായുള്ള സൈനിക ഏറ്റുമുട്ടലിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ വ്യാപാര വിഷയം ഉയർന്നുവന്നില്ലെന്ന് ഇന്ത്യ വ്യാഴാഴ്ച ഇതിനോട് പ്രതികരിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ട്രംപ് ആണവ യുദ്ധ ഭീഷണിയുടെ സാഹചര്യം കൂടി ഉയർത്തി കാട്ടി വ്യപാര കരാർ വാദം വീണ്ടും ആവർത്തിച്ചു.
പാകിസ്ഥാൻ പ്രതിനിധികൾ അടുത്ത ആഴ്ച വാഷിംഗ്ടണിലേക്ക് വരുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഓവൽ ഓഫീസിൽ ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പ് (DOGE) തലവൻ പദവി ഒഴിഞ്ഞ എലോൺ മസ്‌കുമായി നടത്തിയ പത്രസമ്മേളനത്തിലാണ് വാദം ആവർത്തിച്ചത്.
Related News
"ഇന്ത്യയുടെ നേതാക്കൾക്കും പാകിസ്ഥാനിലെ നേതാക്കൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു, എന്റെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു, 'പരസ്പരം വെടിവയ്ക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായി നമുക്ക് വ്യാപാരം നടത്താൻ കഴിയില്ല' എന്ന് ഞങ്ങൾ പറഞ്ഞു." എന്നിങ്ങനെയായിരുന്നു തുടർന്നുള്ള വാക്കുകൾ.









0 comments