ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സോളാർ ഇറക്കുമതി; 3,521% വരെ തീരുവ ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൺ : ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സോളാർ ഇറക്കുമതിക്ക് 3,521% വരെ തീരുവ ഏർപ്പെടുത്തി അമേരിക്ക.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സൗരോല്പന്നങ്ങൾക്കുമേലാണ് 3,521 ശതമാനംവരെ ഉയർന്ന ഉപരിതല തീരുവകൾ (ടാരിഫ്) അമേരിക്ക ഏർപ്പെടുത്തിയത്. കംബോഡിയ, വിയറ്റ്നാം, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സൗരോല്പന്ന നിർമാണ കമ്പനികൾ ചൈനയുടെ അനുകൂലതകളിൽ നിന്നും അന്യായമായി നേട്ടം കൊയ്യുകയും, അത്യധികം കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ നിക്ഷേപിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് തീരുവ കൂട്ടിയിരിക്കുന്നത്.
ട്രംപിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ ഏർപ്പെടുത്തിയ 10 ശതമാനം അടിസ്ഥാന ടാരിഫുകൾ നിലവിലുണ്ടായിരുന്നു. പുതിയ ടാരിഫുകൾ ഇതിലേക്ക് കൂടിച്ചേരും.
ഒരു വർഷം നീണ്ട യുഎസ് വാണിജ്യ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ തീരുമാനമെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ വാദം.









0 comments