ചൈനീസ് പാഴ്‌സലുകളുടെ തീരുവ വെട്ടിക്കുറച്ച് യുഎസ്

വാഷിങ്‌ടൺ
ചൈനയിൽനിന്നും ഹോങ്കോങ്ങിൽനിന്നുമുള്ള ചെറിയ പാഴ്സലുകളുടെ തീരുവ വെട്ടിക്കുറച്ച് അമേരിക്ക. ഡോണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്നുള്ള വ്യാപാരയുദ്ധം അവസാനിപ്പിച്ച് പരസ്‌പരം തീരുവ കുറയ്‌ക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
800 ഡോളർവരെ വിലയുള്ള ചെറിയ പാക്കേജുകളുടെ തീരുവ 120 ശതമാനത്തിൽനിന്ന് 54 ശതമാനമായി കുറച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു. മെയ് രണ്ടിനുശേഷം അയക്കുന്ന ചരക്കുകൾക്ക് നിശ്ചിത ഫീസ് നൂറു ഡോളറായി തുടരും. ജൂൺ ഒന്നുമുതൽ പ്രഖ്യാപിച്ചിരുന്ന 200 ഡോളർ റദ്ദാക്കി.
‘ചുങ്കയുദ്ധം’ 90 ദിവസത്തേക്ക് മരവിപ്പിച്ച് പുതിയ ചർച്ചകൾ ആരംഭിക്കുമെന്ന് സംയുക്ത പ്രസ്‌താവനയിറക്കിയതിനു പിന്നാലെയാണ് പുതിയ നിരക്കുകൾ നിലവിൽവന്നത്.









0 comments