സിറിയൻ പ്രസിഡന്റിനും ആഭ്യന്തരമന്ത്രിക്കും എതിരായ വിലക്ക് പിൻവലിച്ച് ബ്രിട്ടൺ

syria
വെബ് ഡെസ്ക്

Published on Nov 07, 2025, 05:05 PM | 1 min read

ലണ്ടൻ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയ്ക്കും ആഭ്യന്തര മന്ത്രി അനസ് ഖത്താബിനുമെതിരായ ഉപരോധം പൻവലിച്ച് ബ്രിട്ടൻ. തിങ്കളാഴ്ച അൽ-ഷറയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് തീരുമാനം. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലും നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.


അസ്ഥിരമായ മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പുനഃക്രമീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു.


Related News

ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ പോലുള്ള ഗ്രൂപ്പുകളുമായുള്ള സംശയാസ്പദമായ ബന്ധമാണ് ഇരുവരെയും വിലക്കുന്നതിന് കാരണമായിരുന്നത്.  


മാർച്ചിൽ സിറിയയുടെ സെൻട്രൽ ബാങ്കിനും എണ്ണക്കമ്പനികൾക്കുമെതിരെയുള്ള ഉപരോധങ്ങൾ ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home