യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

uaeflag
വെബ് ഡെസ്ക്

Published on Mar 05, 2025, 10:18 PM | 1 min read

അബൂദാബി: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ മുഹമ്മദ് റിനാഷ്, പി വി മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതകക്കുറ്റത്തിനാണ് ഇരുവരെയും ശിക്ഷിച്ചത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചു.


ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരൻ വിചാരണ നേരിട്ടത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയുള്ള കേസ്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home