തുർക്കി സൈനിക കാർഗോ വിമാനം തകർന്നുവീണു; 20 മരണം

PHOTO CREDIT: X
അങ്കാര: തുർക്കിയുടെ സൈനിക കാർഗോ വിമാനം തകർന്നുവീണ് 20 പേർ മരിച്ചതായി റിപ്പോർട്ട്. ജോർജിയയ്‌ക്കും അസർബയ്‌ജാനും ഇടയിലുള്ള അതിർത്തി പ്രദേശത്താണ് സി 130 വിമാനം തകർന്നുവീണത്. ചൊവ്വാഴ്‌ച അസർബെയ്‌ജാനിൽനിന്ന് തുർക്കിയിലേക്ക് പറന്നയുടനെയാണ് അപകടം. രക്ഷാപ്രവർത്തനം തുടരുകയാണന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 20 വിമാനത്തിലുണ്ടായിരുന്നത്. ജോർജിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അടിയന്തര സേവനങ്ങൾ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും ജോർജിയയിലെ സകറോണവിഗാറ്റ്സിയ എയർ ട്രാഫിക് കൺട്രോൾ സർവീസ് അറിയിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പറന്നുയർന്ന വിമാനം ആകാശത്ത് വട്ടമിട്ട് കറങ്ങുന്നതും പിന്നാലെ കറുത്ത പുകയോടെ തകർന്നു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം തകർന്നു വീണ സ്ഥലത്ത് വിമാനാവശിഷ്ടങ്ങൾ കത്തിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സി-130 ഹെർക്കുലീസ് സൈനിക ചരക്ക് വിമാനം യുഎസ് നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ ആണ് നിർമ്മിച്ചതാണ്.
അപകടത്തിൽ മരണപ്പെട്ടവർക്ക് തുർക്കി പ്രസിഡന്റ് ഇൽഹാം അലിയേവ് അനുശോചനം അറിയിച്ചു. അപകടത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം തുർക്കി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.









0 comments