print edition ടുണീഷ്യയിൽ അഭയാർഥികളുടെ ബോട്ട് മുങ്ങി 40 മരണം

ടൂണിസ്
മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിൽ കുടിയേറാൻ ശ്രമിച്ച ആഫ്രിക്കൻ അഭയാർഥികളുടെ ബോട്ട് ടൂണീഷ്യന്‍ തീരത്ത് മുങ്ങി 40 പേർ മരിച്ചു. ബുധനാഴ്‌ച ടുണീഷ്യ സമുദ്രാതിർത്തിയിലെ മഹദിയ തുറമുഖത്തിന് സമീപമാണ് അപകടം. എഴുപതോളം അഭയാർഥികൾ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. സബ് സഹറാൻ ആഫ്രിക്ക പ്രവിശ്യയിൽ നിന്നുള്ള അഭയാർഥികളാണ് മരിച്ചത്. മുപ്പതോളം പേരെ രക്ഷപ്പെടുത്തി.
സംഭവത്തിൽ ടുണീഷ്യ അന്വേഷണം പ്രഖ്യാപിച്ചു. ലക്ഷക്കണക്കിനാളുകളാണ് ആഫ്രിക്കയിൽനിന്ന് മെഡിറ്ററേനിയൻ കടൽ വഴി അതിസാഹസികമായി യൂറോപ്പിൽ കുടിയേറാൻ ശ്രമിക്കുന്നത്. ഐക്യരാഷ്‌ട്രസംഘടനയുടെ റിപ്പോർട്ട് പ്രകാരം 2023ല്‍ മാത്രം 2,10,000 പേരാണ് മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിച്ചത്. ഇതിൽ 60,000 പേരെ പിടികൂടി തിരികെ അയച്ചു. രണ്ടായിരത്താളം പേർ കടലിൽ വീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ.









0 comments