അമേരിക്കയ്‌ക്ക് പുറത്ത് നിർമിക്കുന്ന സിനിമകൾക്ക് 100 ശതമാനം നികുതിയെന്ന് ട്രംപ്

വാഷിങ്‌ടൺ
അമേരിക്കയ്‌ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിർമിക്കുന്ന സിനിമകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സിനിമ വ്യവസായം മറ്റുള്ള രാജ്യങ്ങൾ കൈയ്യടക്കി വച്ചിരിക്കുകയാണെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോളിവുഡ് സാമ്പത്തിക പ്രതിസന്ധികളടക്കം നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കൻ നിർമിത ഫർണിച്ചറുകൾക്കും വിദേശവിപണി മോശമായി ബാധിക്കുന്നുണ്ടെന്നും ഇറക്കുമതിക്ക് ചുങ്കം വർധിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. യുഎസിലെ ഫർണ്ണിച്ചർ ഇറക്കുമതി നിരീക്ഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്.









0 comments