ചൈനയ്ക്ക് തീരുവ ഉയർത്തുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ : ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയർത്തുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ചൈന പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തില്ലെന്നും സമൂഹമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു. നവംബർ 1 മുതൽ അല്ലെങ്കിൽ ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 100% വർധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
"ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്കുള്ള തീരുവ വൻതോതിൽ വർധിപ്പിക്കുന്നത് പരിഗണിക്കുകയാണ്. ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന അപെക് യോഗത്തിനിടെ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു. എന്നാൽ കൂടിക്കാഴ്ച നടത്താൻ ഇനി കാരണമൊന്നുമില്ല' –ട്രംപ് പറഞ്ഞു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിലവിൽ 30 ശതമാനമാണ് തീരുവ.









0 comments