കശ്മീർ പ്രശ്നത്തിൽ ഇടപെടാമെന്നും വാഗ്ദാനം
വെടിനിർത്തലിന് കാരണം യുഎസ് ഇടപെടലെന്ന് ആവർത്തിച്ച് ട്രംപ്

വാഷിങ്‌ടൺ: ഇന്ത്യ–പാകിസ്ഥാൻ രാജ്യങ്ങൾ തമ്മിലുണ്ടായ വെടിനിർത്തൽ കരാറിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹ മാധ്യമമായ ട്രൂത്തിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. വെടിനിർത്തലിന് കാരണം യുഎസ് ഇടപെടലാണെന്ന് ആവർത്തിച്ച ട്രംപ് ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം വർധിപ്പിക്കുമെന്നും അറിയിച്ചു.
‘നിരവധിപേരുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ്, നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും കരുത്തരായ നേതാക്കള്‍ എടുത്ത തീരുമാനത്തിലും പരസ്പരധാരണയിലും എനിക്ക് അഭിമാനമുണ്ട്. ആക്രമണം തുടർന്നാൽ ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകൾ കൊല്ലപ്പെട്ടേനെ! ധീരമായ തീരുമാനങ്ങളിലൂടെയാണ് നിങ്ങളുടെ പെരുമ ഉയരുന്നത്. ചരിത്രപരവും ധീരവുമായ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാനായതില്‍ അമേരിക്കയ്ക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഇതുവരെ ചർച്ച ചെയ്തില്ലെങ്കിലും, മഹത്തായ ഈ രണ്ട് രാജ്യങ്ങളുമായുള്ള വ്യാപാരം ഞാൻ ഗണ്യമായി വർധിപ്പിക്കാൻ പോവുകയാണ്. ഒപ്പം, ‘ആയിരം വർഷം’ പഴക്കമുള്ള കശ്‌മീർ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാൻ ഞാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കും. ചുമതലകളെല്ലാം നന്നായി നിർവഹിച്ച ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ!!!’ എന്നായിരുന്നു ട്രംപ് ട്രൂത്തിൽ കുറിച്ചത്.
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ ധാരണയായെന്ന വാർത്ത ഡൊണാൾഡ് ട്രംപായിരുന്നു ആദ്യം പുറത്തുവിട്ടത്. അമേരിക്കയുടെ ഇടപെടൽ മൂലം വെടിനിർത്തൽ അവസാനിപ്പിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോഴോ തുടർന്നോ അമേരിക്കയുടെ ഇടപെടലിനെ കുറിച്ച് സംസാരിച്ചിട്ടില്ല. പാക്കിസ്ഥാനുമായി നേരിട്ടുള്ള ചര്‍ച്ചയിലാണ് വെടിനിർത്താൻ തീരുമാനമായതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
കശ്മീർ പ്രശ്നത്തിൽ ഇടപെടാമെന്നും ട്രംപ്
ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്കിൽ പിന്നിൽ പ്രവർത്തിച്ചതായുള്ള അവകാശത്തിന് പിന്നാലെ കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്ന വീമ്പുപറച്ചിലുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യു.എസ് ഇടപെടലുണ്ടായെന്ന വാർത്തകള്‍ ഉയർത്തിക്കാട്ടി പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതിനിടെയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താമെന്ന വാഗ്ദാനവുമായി ട്രംപ് രംഗത്തുവന്നിരിക്കുന്നത്.
നീണ്ടകാലമായി തുടരുന്ന കശ്മീരുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് ഒരു പരിഹാരത്തിലെത്താന്‍ കഴിയുമോ എന്ന് നോക്കാന്‍ ഞാന്‍ ഇരുരാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഈ മികച്ച പ്രവര്‍ത്തനത്തിന് ഇന്ത്യയുടെയും പാകിസ്താന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ!' എന്നാണ് ട്രംപ് കുറിച്ചത്.









0 comments