ജീവൻരക്ഷാ മരുന്നുകളുടെ വിതരണം നിർത്താൻ ഉത്തരവിട്ട് ട്രംപ്

photo credit: X
വാഷിങ്ടൺ: എച്ച്ഐവി, മലേറിയ, ക്ഷയം എന്നീ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും വിതരണം നിർത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റുമായി (യുഎസ്‌എയ്‌ഡ്) ചേർന്നു പ്രവർത്തിക്കുന്ന കരാറുകാർക്ക് ജോലി ഉടനടി നിർത്താൻ മെമ്മോകൾ ലഭിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതുമുതൽ മറ്റു രാജ്യങ്ങൾക്ക് നൽകിവരുന്ന ധനസഹായം നിർത്തലാക്കാനുള്ള ശ്രമം ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.
വിവിധ അസുഖങ്ങൾക്ക് മരുന്ന് വിതരണം ചെയ്യുന്ന, യുഎസ്എഐഡിയുമായി ചേർന്ന് പ്രവർത്തിക്കുന്ന യുഎസ് കൺസൾട്ടിങ് സ്ഥാപനമായ കെമോണിക്‌സിന് അത്തരം ഒരു മെമ്മോ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എച്ച്ഐവി ബാധിതരായ 20 ദശലക്ഷം ആളുകളെ ജീവനോടെ നിലനിർത്തുന്ന മരുന്നുകളുടെ വിതരണം ഇന്നേേത്താടെ അസാനിക്കുമെന്ന് യുഎസ്എഐഡിയുടെ മുൻ മേധാവി അതുൽ ഗവാൻഡെ പ്രതികരിച്ചു. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതുമുതൽ വിദേശ വികസന സഹായങ്ങൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.









0 comments