ഉച്ചകോടി വെറും നാടകം, ഇന്ത്യയുമായുള്ള പ്രതിസന്ധികൾ പരിഹരിക്കും; ഷാങ്ഹായ് സമ്മേളനത്തിന് പിന്നാലെ അമേരിക്ക

trump
വെബ് ഡെസ്ക്

Published on Sep 02, 2025, 12:36 PM | 1 min read


വാഷ്ങ്ടൺ: അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് മേലുള്ള തീരുവ പൂജ്യത്തിലേക്ക് കുറയ്ക്കാമെന്ന് ഇന്ത്യ ഉറപ്പ് നൽകിയതായി ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ ഇന്ത്യയുമായി നിലവിലുള്ള പ്രതിസന്ധികൾ പരിഹരിക്കുമെന്ന ആത്മവിശ്വാസം തുടരുന്നതായി പ്രഖ്യാപിച്ച് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്.


ചൈനയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിക്ക് പിന്നാലെയാണ് പുതിയ അനുനയ നയതന്ത്രവുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ സമ്മേളനത്തിലെ പുതിയ ഐക്യ നയതന്ത്ര നീക്കങ്ങളെ അംഗീകരിക്കാതെ 'പതിവ്' എന്ന് തള്ളുകയും ചെയ്തു.


റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചകളെ കുറിച്ചുള്ള ആശങ്കകൾ ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ബെസെന്റ് തള്ളി.


ഇത് വളരെക്കാലമായി ആവർത്തിക്കുന്ന ഉച്ചകോടിയാണ്. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) വലിയതോതിൽ പ്രകടനപരമാണെന്ന് ഞാൻ കരുതുന്നു," എന്നായിരുന്നു വാക്കുകൾ.


ഇന്ത്യ തുടർച്ചയായി റഷ്യൻ ക്രൂഡ് വാങ്ങുന്നതിനെ  വിമർശിച്ചു, ഇത് ഉക്രെയ്നിലെ മോസ്കോയുടെ യുദ്ധത്തിന് ഇന്ധനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും എന്നാണ് വാക്കുകൾ.


ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നു എന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. ''ഇന്ത്യ-യുഎസ് വ്യാപാരം ഞാൻ മനസിലാക്കുന്നതുപോലെ വളരെക്കുറച്ച് ആളുകൾക്കേ മനസിലാകൂ. അവർ നമ്മളുമായി വലിയതോതിൽ ബിസിനസ് ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങൾ വലിയ തോതിൽ നമ്മൾക്ക് വിൽക്കുന്നു. പക്ഷേ,അവർക്ക് വളരെക്കുറച്ച് മാത്രമേ നമ്മൾ വിൽക്കുന്നുള്ളൂ.


 ഇന്ത്യ അവർക്ക് വേണ്ട എണ്ണയും സൈനിക ഉത്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയിൽനിന്നാണ്. യുഎസിൽനിന്ന് അവർ വളരെക്കുറച്ച് മാത്രമേ വാങ്ങുന്നൂള്ളൂ. തീരുവകളെല്ലാം പൂർണമായും ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനംചെയ്തിട്ടുണ്ട്. പക്ഷേ, ഏറെ വൈകിപ്പോയി. വർഷങ്ങൾക്ക് മുൻപേ അവർ ഇങ്ങനെ ചെയ്യണമായിരുന്നു.'' എന്നാണ് ട്രംപ് പ്രതികരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home