ഇന്ത്യ–പാക്‌ 
സംഘർഷം 
പരിഹരിച്ചെന്ന് 
വീണ്ടും ട്രംപ്

Trump
വെബ് ഡെസ്ക്

Published on Aug 10, 2025, 01:48 AM | 1 min read

വാഷിങ്‌ടൺ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിച്ചത്‌ താനാണെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്. ആണവയുദ്ധത്തിലേക്ക് മാറുമായിരുന്ന ഏറ്റുമുട്ടൽ വ്യാപാരതാൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള സമ്മർദത്തിലൂടെയാണ്‌ താൻ അവസാനിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു.


അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന കരാറിൽ ഒപ്പുവച്ച അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനും അർമേനിയയുടെ പ്രധാനമന്ത്രി നിക്കോൾ പാഷിനിയനുമൊപ്പം വൈറ്റ്‌ഹ‍ൗസിൽ വാർത്താസമ്മേളനത്തിലാണ്‌ ട്രംപിന്റെ പ്രസ്‌താവന. "പ്രസിഡന്റ് എന്ന നിലയിൽ, ലോകത്തിന് സമാധാനവും സ്ഥിരതയും കൊണ്ടുവരിക എന്നതാണ് ഏറ്റവും വലിയ അഭിലാഷം. ഇന്ത്യയും പാകിസ്ഥാനുമായുള്ള സമാധാനം സാധ്യമാക്കിയതിന്‌ പിന്നാലെയാണ്‌ തുടർന്നാണ് ഇന്നത്തെ ഒപ്പുവയ്‌ക്കൽ’–ട്രംപ്‌ പറഞ്ഞു. മൂന്നാംകക്ഷി ഇടപെടലില്ലാതെയാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌.



deshabhimani section

Related News

View More
0 comments
Sort by

Home