മ്യാൻമറിൽ ശക്തമായ ഭൂചലനം; അസം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലും പ്രകമ്പനം

നേപ്യിഡോ: മ്യാൻമറിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ നടന്ന ഭൂചലനം മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. മണിപ്പൂരിലെ ഉഖ്രുലിൽ നിന്ന് 27 കിലോമീറ്റർ തെക്കുകിഴക്കായി ഇന്ത്യൻ അതിർത്തിക്ക് വളരെ അടുത്താണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ച രാത്രിയിലും പുലർച്ചെയുമായി 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മഹാരാഷ്ട്രയിലെ സതാരയിൽ അനുഭവപ്പെട്ടു. കോലാപ്പൂരിൽ നിന്ന് 91 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായത്.
ചൊവ്വാഴ്ച പുലർച്ചെ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ടിബറ്റിലും അനുഭവപ്പെട്ടു. അരുണാചൽ പ്രദേശിലെ പാൻഗിനിൽ നിന്ന് 227 കിലോമീറ്റർ വടക്കും അസമിലെ ദിബ്രുഗഡിൽ നിന്ന് 303 കിലോമീറ്റർ വടക്കുമാണ് ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം.
അയൽരാജ്യമായ ബംഗ്ലാദേശിൽ ശനിയാഴ്ച 3.5 തീവ്രതയുള്ള ഭൂകമ്പത്തിന് ശേഷം മൂന്ന് ദിവസമായപ്പോഴാണ് മ്യാൻമറിലെ ഭൂകമ്പം.ബംഗ്ലാദേശിലെ സംഭവത്തിന് ശേഷം പശ്ചിമ ബംഗാളിലെ ചില ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.









0 comments